Wheat Vellayappam | ബ്രേക്ഫാസ്റ്റിന് ഒരു ഗോതമ്പ് വെള്ളയപ്പം

 ആവശ്യമായ ചേരുവകൾ 

ഗോതമ്പുപൊടി -100 ഗ്രാം

യീസ്റ്റ് -1 ടീസ്പൂണ്‍

പഞ്ചസാര -2 ടേബ്ള്‍ സ്പൂണ്‍

മുട്ട -1 എണ്ണം 

തേങ്ങാപ്പാല്‍ -1/2 കപ്പ്

ഉപ്പ് -പാകത്തിന്

ഇളം ചൂടുവെള്ളം -പാകത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പ് പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിച്ച് ഇളം ചൂടുവെള്ളം ചേര്‍ത്തിളക്കുക. 

ഗോതമ്പുപൊടി കട്ടപിടിക്കാതെ വേണം മാവ് പരുവത്തിലാക്കാന്‍. കൈയുപയോഗിച്ചോ ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ചോ ചേരുവകള്‍ നന്നായി യോജിപ്പിക്കുക. 

ഈ മിശ്രിതം എട്ടു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. (രാത്രി തയാറാക്കി വെക്കുന്നതാണ് നല്ലത്.)

 ഈ മിശ്രിതത്തിലേക്ക് തേങ്ങാപ്പാലും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തിളക്കുക. 

ശേഷം മുട്ട പതപ്പിച്ച് മാവിലേക്ക് ഒഴിച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. 

തവ ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് ചുഴറ്റി വട്ടത്തിലാക്കുക. അടച്ചുവെച്ച് വേവിക്കുക. 

ആവി പറക്കും ഗോതമ്പ് വെള്ളയപ്പം റെഡി.

Read more…

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക