ന്യൂഡൽഹി: ഡൽഹി ആലിപ്പൂരിലെ പെയിന്റ് ഫാക്ടറിയിൽ തീപിടിച്ച് 11 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം. ഫാക്ടറിയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും തീപിടിച്ചു. ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഫാക്ടറിയിൽ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാല് മണിക്കൂർ പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് തീയണച്ചത്. മൃതദേഹങ്ങൾ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് മാറ്റി.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക