ബൈറൂത്: ലബനാനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മരണം പത്തായി. ലബനാനിലെ നബാതിയ, ദക്ഷിണ ലബനാനിലെ ഗ്രാമം എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
നബാതിയയിൽ കുടുംബത്തിലെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ലബനാനിൽ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹിസ്ബുല്ല തൊടുത്ത റോക്കറ്റ് ഇസ്രായേലി പട്ടണമായ സഫേദിൽ പതിച്ച് സൈനിക മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രായേൽ ലബനാനിലെ ജനവാസ മേഖലയിൽ ബോംബിട്ടത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.
ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഗസ്സയിൽനിന്ന് പിൻവലിച്ചവർ ഉൾപ്പെടെ സൈനികരെ ഇസ്രായേൽ ലബനാൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഗസ്സയിലെ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല ഇടക്കിടെ ആക്രമണം നടത്തുന്നുണ്ട്. ഇത് പൂർണയുദ്ധത്തിലേക്ക് വികസിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക