ബെംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവ്. കര്‍ണാടക ഹൈക്കോടതി ഉച്ചകഴിഞ്ഞ് 2.30-ന് ഉത്തരവ് പുറപ്പെടുവിക്കും.
ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി പറഞ്ഞത്. അന്വേഷണത്തിനാവശ്യമായ രേഖകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് എസ്.എഫ്.ഐ.ഒയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിച്ച കോടതി ഒരുമണിക്കൂറിലധികംനീണ്ട വാദം കേള്‍ക്കലിനൊടുവിലായിരുന്നു വിധിപറയാന്‍ മാറ്റിയത്. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
















