ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നിപ്പിക്കും ഈ ചിക്കൻ .പാചകത്തിൽ പരീക്ഷണം നടത്താത്തവർ ആരും തന്നെ ഇല്ല .എന്നും ഒരുപോലെ ചിക്കൻ ഉണ്ടാക്കി മടുത്തില്ലേ വ്യത്യസ്തമായ ഒരു ചിക്കൻ പാചകരീതിയായാലോ? ഇൻഡോ -ചൈനീസ് വിഭവങ്ങളോട് താല്പര്യമുള്ളവരാണ് കുട്ടികൾ.ചെറിയ മധുരവും എരിവും ചേർന്ന ഈ വിഭവം എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്നതാണ്.ഡ്രാഗൺ ചിക്കൻ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.
ചേരുവകള്‍
.ചിക്കന്‍ ( ബോണ്‍ ലെസ്സ്)-500 ഗ്രാം
.ക്യാപ്‌സിക്കം -1
.സവാള -2
.മുട്ട -1
.വറ്റല്‍മുളക് -4
.റെഡ് ചില്ലി പേസ്റ്റ് -3 ടീസ്പൂണ്‍
.സോയാ സോസ് -2 ടീസ്പൂണ്‍
.റ്റൊമാറ്റൊ സോസ് -3 ടീസ്പൂണ്‍
.കശുവണ്ടി പരിപ്പ് -6
.കോൺഫ്ളോർ -1/2 കപ്പ്
.കുരുമുളക് പൊടി-1/2 ടീസ്പൂണ്‍
.ഉപ്പ്- ആവശ്യത്തിന്
.എണ്ണ- ആവശ്യത്തിന്
.പഞ്ചസാര -1 നുള്ള്
.ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
Read more :
. രുചികരം ഈ കിടിലം കോക്ക്ടെയിൽ
. മല്ലിയില ഇനി കേടുവരില്ല :കേടുകൂടാതെ സൂക്ഷിക്കാം ഇങ്ങനെ
. തേങ്ങയും വേണ്ട രുചിയും കൂടുതൽ; എളുപ്പത്തിലുണ്ടാകാം തക്കാളി വച്ചൊരു മോര് കറി
. വൈകുന്നേരത്തെ ചായക്കൊപ്പം: എളുപ്പത്തിലൊരു പലഹാരം
. Mixed fruit juice | ഹെൽത്തി മിക്സഡ് ഫ്രൂട്ട് ജ്യൂസ്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ,ക്യാപ്‌സിക്കം, സവാള എന്നിവ നീളത്തിൽ അരിഞ്ഞുവെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം മുട്ട, കോണ്‍ഫ്ളോര്‍, കുറച്ച് ഉപ്പ്, സോയാ സോസ്, റെഡ് ചില്ലി പേസ്റ്റ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനില്‍ നന്നായി പുരട്ടി 15 മിനിട്ട് വെയ്ക്കുക
ശേഷം പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ വറുത്തുകോരി മാറ്റി വെയ്ക്കുക. പിന്നീട് വറ്റല്‍ മുളക്, കശുവണ്ടി പരിപ്പ് ചെറുതായി അരിഞ്ഞത് എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, ക്യാപ്‌സിക്കം ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം.
ഇതിലേയ്ക്ക് ബാക്കി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റിക്കൊടുക്കണം. ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സോസ്, റ്റൊമാറ്റൊ സോസ് ഇവയും, പാകത്തിനു ഉപ്പ്, പഞ്ചസാര ഇവ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കുക.
കുറച്ച് കുറുകി വരുമ്പോള്‍ വറുത്ത് വച്ച ചിക്കന്‍ കഷണങ്ങള്‍ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം.സ്പ്രിങ്ങ് ഒനിയന്‍ അരിഞ്ഞതും ചേര്‍ത്ത് വിളമ്പാം..ഡ്രാഗണ്‍ ചിക്കന്‍ തയ്യാര്‍