രുചിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാനും അവ രുചിച്ചറിയാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും എന്നും മലയാളികൾ മുന്നിലുണ്ട്.വീട്ടിലേക്കുവരുന്ന വിരുന്നുകാരെ മനസ്സും വയറും ഒരുപോലെ നിറക്കാൻ ശ്രദ്ധിക്കാറുമുണ്ട്.അതിഥികൾക്ക് വരുമ്പോൾ തന്നെ കിടിലം ഒരു കോക്ക്ടെയിൽ കൊടുത്താലോ ?ക്ഷീണിച്ചുവരുന്ന വിരുന്നുകാർക്ക് വ്യത്യസ്തമായ രുചി നൽകി നോക്കാം.
ഇതൊന്നു പരീക്ഷിച്ചുനോക്കു വിരുന്നുകാർ ഞെട്ടും
ചേരുവകൾ
.കാരറ്റ്– 3 എണ്ണം
.പപ്പായ(പഴുത്തത്)– ചെറിയ പീസ്
.പാൽ(കട്ടയാക്കിയത്)– 500 മില്ലിലിറ്റർ
.വാനില ഐസ്ക്രീം– 3 സ്കൂപ്പ്
.മാതള അല്ലി– ആവശ്യത്തിന്
.പഞ്ചസാര– ആവശ്യത്തിന്
.കശുവണ്ടി– ഒരു പിടി
.ബദാം– ഒരു പിടി
Read more :
. മല്ലിയില ഇനി കേടുവരില്ല :കേടുകൂടാതെ സൂക്ഷിക്കാം ഇങ്ങനെ
. Mixed fruit juice | ഹെൽത്തി മിക്സഡ് ഫ്രൂട്ട് ജ്യൂസ്
. വൈകുന്നേരത്തെ ചായക്കൊപ്പം: എളുപ്പത്തിലൊരു പലഹാരം
. Pineapple payasam | ഒരു വെറൈറ്റി പൈനാപ്പിള്‍ പായസം
. Rasmalai | അല്പം മധുരം ആയാലോ ? ടേസ്റ്റി രസ്മലായ്
തയാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് ഇടത്തരം പീസുകളാക്കി വേവിക്കുക. തണുത്തതിനു ശേഷം മിക്സിയിൽ വേവിച്ച കാരറ്റും പഴുത്ത പപ്പായയുടെ ഒരു ഇടത്തരം കഷ്ണവും വാനില ഐസ്ക്രീമും കട്ടയാക്കിയ പാലും ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യാനുസരം മാതള അല്ലിയും കശുവണ്ടിയും ബദാമും ചേർത്ത് ഇളക്കുക. ശേഷം ഗ്ലാസുകളിൽ വിളമ്പി നമ്മുക്ക് കൊടുക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക