ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അവയിൽ ധാരാളമുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
സലാഡുകളിലും സൂപ്പുകളിലും കാരറ്റ് ഉൾപ്പെടുത്തുന്നത് വെറുതെയല്ല. അവയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോൾ എന്നിവ അകറ്റാൻ കാരറ്റ് സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. കാരറ്റിലെ ജലത്തിന്റെ അളവ് 86 മുതൽ 95 ശതമാനം വരെയാണ്, ഇത് മൊത്തം കലോറി ഉപഭോഗം വർധിപ്പിക്കാതെ വയർ നിറഞ്ഞ സംതൃപ്തി നൽകുന്ന ഭക്ഷണമാക്കി മാറ്റുന്നു. അവയിൽ കൊഴുപ്പ് വളരെ കുറവാണ്.
കാരറ്റ് എങ്ങനെ സഹായിക്കുന്നു?
നാരുകളുടെ ഉള്ളടക്കം കാരണം കാരറ്റിന് ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറവാണ്. ലയിക്കുന്ന നാരുകൾ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. മാത്രമല്ല, കാരറ്റിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ. ഇത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യും. അതേസമയം, കഴിക്കുന്ന അളവ് പ്രധാനമാണ്. ഏകദേശം അര കപ്പ് പാകം ചെയ്ത കാരറ്റ് അല്ലെങ്കിൽ ഒരു ഇടത്തരം പച്ച കാരറ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
രാവിലെ എളുപ്പത്തിൽ ബ്രേക്ഫാസ്റ് ഉണ്ടാക്കാം: ഗോതമ്പും, മുട്ടയും മാത്രം മതി
വൈകുന്നേരത്തെ ചായക്കൊപ്പം: എളുപ്പത്തിലൊരു പലഹാരം
പിശാശിന്റെ അടുക്കള: ധൈര്യമുണ്ടോ ഇവിടേക്ക് പോകാൻ?
സെർവിക്കൽ ക്യാൻസർ ലൈംഗിക ബന്ധത്തിലൂടെ പകരുമോ?
ഹൃദയാരോഗ്യത്തിന് ഗുണകരം
ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അവയിൽ ധാരാളമുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അവയിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുന്നു, അങ്ങനെ ഹൃദയസംബന്ധമായ പ്രവർത്തനത്തെ സഹായിക്കുന്നു. കാരറ്റിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് മോശം അല്ലെങ്കിൽ ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ. ദിവസവും ഒന്നോ രണ്ടോ ഇടത്തരം കാരറ്റ് കഴിക്കാവുന്നതാണ്.
ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും
നാരുകൾ ഉള്ളതിനാൽ കുറഞ്ഞ കലോറിയുള്ള ഭക്ഷണത്തിന് കാരറ്റ് അനുയോജ്യമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിൻ തുടങ്ങിയ ലയിക്കാത്ത നാരുകൾ മലബന്ധം ഇല്ലാതാക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് പ്രതിദിനം ഒരു കപ്പ് മുറിച്ച കാരറ്റ് കഴിക്കാം
Do you have diabetes and obesity?