പാലക്കാട്: ഗവർണറുടെ വാഹനമാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്.എഫ്.ഐ ആംബുലൻസിന് കരിങ്കൊടികാണിച്ചത്.
ദേശീയപാത 544ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിദ്ധരിച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു.
അതേസമയം, കഞ്ചിക്കോട്ടും ഗവർണർക്കെതിരെ ഇന്ന് എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയ ഗവർണര്‍ക്ക് നേരെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നിർദേശം നൽകി അയച്ചിരിക്കുന്നതെന്നാണ് ഗവർണറുടെ പ്രതികരണം. എസ്.എഫ്.ഐക്കാർ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു