കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ കർഷകർക്കായി കൂൺകൃഷിയുടെ സാധ്യതകളെപ്പറ്റി ബോധവൽക്കരണം സംഘടിപ്പിച്ചു
.ക്ലാസ്സിൽ കൂൺവളർത്തലിന്റെ വിവിധങ്ങളായ സ്റ്റെപ്പുകൾ കുട്ടികൾ കർഷകരുടെ മുന്നിൽ കാണിച്ചുകൊടുത്തു.
കൂണിന്റെ മാർക്കറ്റിംഗ് സാദ്ധ്യതകൾ അസം സ്കൃതാവസ്തുക്കളുടെ ലഭ്യത എന്നീ വിഷയങ്ങളെപ്പറ്റിയും വിദ്യാർത്ഥികൾ ക്ലാസുകൾ കൈകാര്യം ചെയ്തു.
Read more…….
. കർഷകർക്ക് കാർഷിക സ്കീം പരിചയപെടുത്തി വിദ്യാർത്ഥികൾ
. അക്വേറിയം മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉണ്ടാക്കിയാലോ….
. പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി
. കാർഷിക വൃദ്ധിയിൽ കൃഷി വകുപ്പുമായി കൈകോർത്തു വിദ്യാർത്ഥികൾ
കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ആഷിക, അനുരഞ്ജ്, ആദിത്യ, കിഷോർ, കാർത്തിക്, ഗാൽവിൻ, ലക്ഷ്മി, ഐശ്വര്യ, അശ്വതി, ഫെമി, പൂർണിമ, സാന്ദ്ര, തീർത്ഥ, ശാബ്ദി, ശ്രേയ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.