റവ കൊണ്ടൊരു നാലുമണി പലഹാരം ആയാലോ ?
ചേരുവകൾ
- റവ – 1 കപ്പ്
- സവാള ചെറുതായി അരിഞ്ഞത് – പകുതി
- തക്കാളി ചെറുതായി അരിഞ്ഞത് – 1
- കാരറ്റ് – ചെറുതായി അരിഞ്ഞത് – പകുതി
- പച്ചമുളക് – 1 എണ്ണം
- ചൂടുള്ള വെള്ളം – മാവ് തയാറാക്കാൻ
- ഉപ്പ് – ആവശ്യത്തിന്
- ഓയിൽ – ആവശ്യത്തിന്
- തക്കാളി – 2 എണ്ണം
- വെളുത്തുള്ളി – രണ്ട് അല്ലി
- ഇഞ്ചി – ചെറിയ കഷ്ണം
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- ഓയിൽ -1 ടേബിൾസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- കായം – 1/4 ടീസ്പൂൺ
- കരുമുളക് പൊടി – 1/2 ടീസ്പൂൺ
- ഉപ്പ്
- ടൊമാറ്റോ സോസ്
തയാറാക്കുന്നവിധം
ഒരു പാത്രത്തിൽ റവ, പച്ചക്കറി, ഉപ്പ് ചേർത്ത് യോജിപ്പിക്കാം, ശേഷം ഇതിൽ നല്ല ചൂടുള്ള വെള്ളം ചേർത്ത് മാവ് തയാറാക്കാം. ഈ മാവ് ഉണ്ണിയപ്പത്തിന്റെ ചട്ടിയിൽ വറുത്തെടുക്കാം.സോസിന് വേണ്ടി തക്കാളി, വെളുത്തുള്ളി, ഇഞ്ചി ഇവ അരച്ച് മാറ്റി വയ്ക്കാം.
ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം അരപ്പും പിന്നെ മസാലകളും ഉപ്പും ചേർത്ത് കൊടുക്കാം വറുത്ത് വച്ച എല്ലാ പലഹാരവും ഇതിൽ ചേർത്ത് യോജിപ്പിച്ച് വിളമ്പാം.
കടയിൽ നിന്ന് വാങ്ങണ്ട: ഇനി ടൊമാറ്റോ സോസ് എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാം
ഭക്ഷണത്തോടൊപ്പം തൈര് കൂട്ടാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിച്ചോളു
ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
അമ്മമാരുടെ മാസ്റ്റർ പീസ്: ഈ ചമ്മന്തി ഉണ്ടാക്കുന്നതെങ്ങനെയാണെന്നു അറിയാമോ?
2 മാങ്ങ മാത്രം മതി: ഉച്ചയ്ക്ക് ചോറിനു അങ്കമാലി മാങ്ങാ കറി റെഡി
















