കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിൽ തോമസ് ഐസക് ഇന്നും ഹാജരാകില്ല. ഹൈക്കോടതി ഉത്തരവിനു ശേഷമാകും ഹാജരാകുന്ന കാര്യത്തില് തീരുമാനമെടുക്കുക. ഉത്തരവ് പ്രതികൂലമായാൽ അപ്പീൽ നൽകാനാണു ഐസകിന്റെ തീരുമാനം. ഇന്നു ഹാജരാകുന്ന കാര്യത്തിൽ തോമസ് ഐസകിനു തീരുമാനമെടുക്കാമെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, അന്വേഷണവുമായി തോമസ് ഐസക് സഹകരിക്കുന്നില്ലെന്ന് ഇ.ഡി പറഞ്ഞു. ഇടപാടിൽ വിദേശനാണ്യ വിനിമയനിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനുമാണ് സമൻസ് നൽകിയത്. അതിനെ ചോദ്യംചെയ്യാനാകില്ല. പ്രാഥമികഘട്ടത്തിലുള്ള അന്വേഷണം തടസ്സപ്പെടുത്താനാണ് തോമസ് ഐസക് ശ്രമിക്കുന്നതെന്നും ഇ.ഡി കൊച്ചി അസി. ഡയറക്ടർ സുരേന്ദ്ര ജി. കവിത്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക് ഫയൽ ചെയ്ത ഹരജിയിലാണ് വിശദീകരണം.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാതെ തെറ്റായ ആരോപണമാണ് ഹരജിക്കാരൻ ഉന്നയിക്കുന്നത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഇ.ഡിക്ക് അന്വേഷിക്കാനാകില്ലെന്ന വാദം തെറ്റാണ്. മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ട് അനുവദിക്കുന്നതിൽ കിഫ്ബി ജനറൽ കമ്മിറ്റി വൈസ് ചെയർമാൻ, എക്സി. കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്നും ഇ.ഡി വാദിച്ചു. അതേസമയം, തീരുമാനങ്ങൾ വ്യക്തിപരമായിരുന്നില്ലെന്നും കൂട്ടായ തീരുമാനമായിരുന്നതിനാൽ കമ്പനിയുടെ രേഖകളാണ് പരിശോധിക്കേണ്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.
Read also: ആറ്റുകാൽ പൊങ്കാല 25ന്
കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ് 26ന്
സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്
ഉപമുഖ്യമന്ത്രി നിയമനം: ഹരജി സുപ്രീം കോടതി തള്ളി
യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക