ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ യു.പി പര്യടന പരിപാടി 5 ദിവസമായി ചുരുക്കി. പടിഞ്ഞാറൻ യുപിയിലെ പ്രദേശങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണിത്.
സമാജ്വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് രാഷ്ട്രീയ ലോക്ദൾ ബി.ജെ.പി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്, അവർക്ക് വേരോട്ടമുള്ള പശ്ചിമ യു.പിയിലെ ജോഡോ യാത്ര പരിപാടി മാറ്റിയത്.
ഈ മാസം 16 മുതൽ 26 വരെ യു.പിയിൽ ജോഡോ യാത്ര പര്യടനം നടത്തുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. പുതുക്കിയ പരിപാടി അനുസരിച്ച് 21ന് യു.പിയിലെ യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി മധ്യപ്രദേശ് പര്യടനം തുടങ്ങും. 16ന് വാരാണസി, 19ന് അമേത്തി, 21ന് ലഖ്നോ എന്നിവിടങ്ങളിൽ ജോഡോ യാത്ര എത്തും. 20ന് റായ്ബറേലിയിൽ നടത്തുന്ന റോഡ്ഷോയിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുത്തേക്കും.
പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക