തോമസ് ഐസക് ഇ.ഡിക്ക്​ മുന്നിൽ ഇന്ന്​ ഹാജരാകില്ല

 കൊ​ച്ചി: കി​ഫ്​​ബി മ​സാ​ല ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ മുന്നിൽ തോമസ് ഐസക് ഇന്നും ഹാജരാകില്ല. ഹൈക്കോടതി ഉത്തരവിനു ശേഷമാകും ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഉത്തരവ് പ്രതികൂലമായാൽ അപ്പീൽ നൽകാനാണു ഐസകിന്റെ തീരുമാനം. ഇന്നു ഹാജരാകുന്ന കാര്യത്തിൽ തോമസ് ഐസകിനു തീരുമാനമെടുക്കാമെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

           അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ​വു​മാ​യി തോ​മ​സ്​ ഐ​സ​ക്​ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ ഇ.​ഡി പ​റ​ഞ്ഞു. ഇ​ട​പാ​ടി​ൽ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​നി​യ​മം (ഫെ​മ) ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ക​ണ്ടെ​ത്താ​ൻ തെ​ളി​വ് ശേ​ഖ​രി​ക്കാ​നും മൊ​ഴി​യെ​ടു​ക്കാ​നു​മാ​ണ് സ​മ​ൻ​സ്​ ന​ൽ​കി​യ​ത്. അ​തി​നെ ചോ​ദ്യം​ചെ​യ്യാ​നാ​കി​ല്ല. പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ത​ട​സ്സ​പ്പെ​ടു​ത്താ​നാ​ണ് തോ​മ​സ് ഐ​സ​ക് ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ഇ.​ഡി കൊ​ച്ചി അ​സി. ഡ​യ​റ​ക്ട​ർ സു​രേ​ന്ദ്ര ജി. ​ക​വി​ത്ക​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. സ​മ​ൻ​സ് ചോ​ദ്യം​ചെ​യ്ത് തോ​മ​സ് ഐ​സ​ക് ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

          അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​കാ​തെ തെ​റ്റാ​യ ആ​രോ​പ​ണ​മാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ ഉ​ന്ന​യി​ക്കു​ന്ന​ത്. മ​സാ​ല ബോ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​തി​ൽ ഇ.​ഡി​ക്ക്​ അ​ന്വേ​ഷി​ക്കാ​നാ​കി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണ്. മ​സാ​ല ബോ​ണ്ട് വ​ഴി സ​മാ​ഹ​രി​ച്ച ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ കി​ഫ്ബി ജ​ന​റ​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ, എ​ക്സി. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ തോ​മ​സ് ഐ​സ​ക്കി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും ഇ.​ഡി വാ​ദി​ച്ചു. അ​തേ​സ​മ​യം, തീ​രു​മാ​ന​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി​രു​ന്നി​ല്ലെ​ന്നും കൂ​ട്ടാ​യ തീ​രു​മാ​ന​മാ​യി​രു​ന്ന​തി​നാ​ൽ ക​മ്പ​നി​യു​ടെ രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും തോ​മ​സ് ഐ​സ​ക്​ വ്യ​ക്ത​മാ​ക്കി.

Read also: ആറ്റുകാൽ പൊങ്കാല 25ന്

കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ്‌ 26ന്

സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്

ഉപമുഖ്യമന്ത്രി നിയമനം: ഹരജി സു​പ്രീം കോ​ട​തി ത​ള്ളി

 യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക