നിങ്ങൾ പപ്പടം കഴിക്കുന്ന വ്യക്തിയാണോ? ഈ രോഗങ്ങൾ ഉണ്ടോയെന്ന് ചെക്ക് ചെയ്യൂ

രാവിലെ പുട്ടിനൊപ്പം 2 പപ്പടം, ചോറിനൊപ്പം പപ്പടം, ബിരിയാണിക്കൊപ്പം പപ്പടം; എന്തിനു പറയുന്നു പായസത്തിനൊപ്പം പപ്പടം പൊടിച്ചു കഴിച്ചില്ലെങ്കിൽ ഒരു സംതൃപ്തി തോന്നാത്തവരാണ് നമ്മളോരോരുത്തരും. 

പപ്പടം അടുക്കളയിൽ പോരുന്ന മനം കേട്ടാൽ പല ആൾക്കാരും അങ്ങോട്ടേക്ക് ഓടും. വെറുതെ പപ്പടം കഴിക്കുന്ന ആൾക്കാരും നമ്മുടെയിടയിലുണ്ട്.  പണ്ട് കാലത്ത് വീടുകളില്‍ തന്നെയായിരുന്നു പപ്പടത്തിന്റെ നിര്‍മാണം. അതും ഉഴുന്നും പപ്പടക്കാരവും നല്ലെണ്ണയും ഉപ്പും ചേര്‍ത്ത്. ആ പപ്പടം അധിക ദിവസം കേടുകൂടാതെ ഇരിക്കില്ല. വേഗം തിന്നുതീര്‍ക്കണമെന്ന് ചുരുക്കം.

എന്നാൽ ഇപ്പോൾ വിപണികളിൽ നമുക്ക് ലഭിക്കുന്നത് മാസങ്ങളോളം പഴക്കമുള്ള പപ്പടമാണ്. ഇവ കഴക്കുന്നത് പല രോഗങ്ങളും വരുന്നതിനു കാരണമാകുന്നു. ദിവസവും പപ്പടം കഴിക്കുന്നവർക് ജീവിത ശൈലി രോഗങ്ങൾ വരാനുള്ള സാധ്യത വളരെയേറെ കൂടുതലാണ് 

പപ്പടത്തിലെ രാസ വസ്തുക്കള്‍

കാര്‍ബണേറ്റ്‌സ്, ബൈകാര്‍ബണേറ്റ്‌സ്, ക്ലോറൈഡ്, സള്‍ഫേറ്റ് എന്നിവയെല്ലാം അടങ്ങിയതാണ് പപ്പടം. അല്‍പം ആസിഡ് കണ്ടെന്റും പപ്പടത്തില്‍ ഉണ്ടാകാറുണ്ട്. ഇതിനൊപ്പം പപ്പടം കുടുതല്‍ കാലം കേടാകാതിരിക്കാനുള്ള സോഡിയെ ബെന്‍സോയേറ്റ് എന്ന രാസവസ്തുവും.

സോഡിയം ബെന്‍സോയേറ്റ് (sodium benzoate) കൂടുന്നതനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങളും കൂടും. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനും കൂടുതല്‍ കാലം കേടുകൂടാതിരിക്കാനാണ് ഇത് അധികമായി ചേര്‍ക്കുന്നത്. 

ഇത്തരം രാസവസ്തുക്കൾ  കൂടുതലുള്ള പപ്പടം സ്ഥിരമായി ഉപയോഗിച്ചാല്‍ കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഉണ്ടാകാന്‍ ഈ രാസവസ്തു കാരണമാകും. 

പപ്പടം കഴിച്ചാലുള്ള രോഗങ്ങൾ 

പപ്പടത്തിലെ കൂടുതലളവിലുള്ള ഉപ്പ് ഹൃദയരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ക്ക് ദോഷകരമാകും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ പപ്പടം ഒഴിവാക്കുക തന്നെ വേണം. പപ്പടത്തിന് എണ്ണ വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലാണ്. അതുകൊണ്ട് കൂടുതല്‍ പപ്പടം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ പിന്നാലെ എത്തും. ആരോഗ്യകരമാണ് എന്ന് കരുതി നമ്മള്‍ കഴിക്കുന്ന റോസ്റ്റഡ് പപ്പടം കാന്‍സറിന് കാരണമാകാം എന്നാണ് പഠനങ്ങള്‍. 

പപ്പടത്തിലെ സോഡിയം ബെന്‍സോയേറ്റ് പോലുള്ളവ കുട്ടികള്‍ക്ക് ഉദരസംബന്ധമായ അസുഖങ്ങളുണ്ടാക്കാം. അതുപോലെ ഹൈപ്പര്‍ ആക്ടിവിറ്റിപോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളില്‍ അവ കൂടാനും ഈ രാസവസ്തു കാരണമാകും. പപ്പടത്തിലടങ്ങിയ ഉപ്പ്, ആസിഡ്, വറുക്കുമ്പോള്‍ ആഗിരണം ചെയ്യുന്ന എണ്ണ എന്നിവയൊന്നും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല.

പപ്പടത്തിന്റെ പഴക്കം 

കാലാവധി കഴിഞ്ഞ പപ്പടം ഭക്ഷ്യവിഷബാധക്ക് കാരണമാകും. മറ്റ് ഭക്ഷണസാധനങ്ങളേക്കാള്‍ അതിന് സാധ്യതയും ഏറെയാണ്. അതില്‍ വളരുന്ന പൂപ്പലുകളും ഫംഗസുമൊക്കെയാണ് ഇതിന് പിന്നില്‍. പപ്പടം നിര്‍മിക്കുമ്പോഴുള്ള വൃത്തിയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കാലാവധികഴിഞ്ഞ പപ്പടത്തിന്റെ രുചിയിലും മണത്തിലും വ്യത്യാസമുണ്ടാവും. അങ്ങനെ തോന്നുന്ന പപ്പടം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചില പപ്പടങ്ങളില്‍ പൂപ്പലും ഫംഗസും വളരുന്നതും നിറവ്യത്യാസമുണ്ടാവുന്നതും ശ്രദ്ധയോടെ പരിശോധിച്ചാല്‍ അറിയാം.