ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും സാധ്യമാകുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണപദാർഥങ്ങളെ നോക്കിയാലോ
1. മഞ്ഞൾ
പാചകത്തിൽ സാധാരണ ഉപയോഗിക്കുന്നതാണല്ലോ മഞ്ഞൾ. കുർകുമിൻ എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിട്ടുള്ളതിനാൽ മഞ്ഞൾ രോഗപ്രതിരോധ ശേഷിയുടെ തോത് വർധിപ്പിക്കും. അണുബാധ തടയാനും ഓക്സ്ഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കുർകുമിന് കഴിവുണ്ട്.
2. ഇഞ്ചി
മഞ്ഞൾ പോലെ മിക്ക വിഭവങ്ങളിലെയും ചേരുവയാണ് ഇഞ്ചി. മധുരപലഹാരങ്ങളിലും ചായയിലുമടക്കം ഇഞ്ചി ചേർക്കുന്നു. ജിൻഞ്ചറോൾ എന്നാണ് ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റിന്റെ പേര്. ഫ്രീറാഡിക്കൽസിനെ നശിപ്പിക്കാൻ ഇവ സഹായിക്കുന്നു. ഓക്സിഡേഷൻ പ്രവർത്തനം കൂട്ടാനും കാൻസർ പോലെയുള്ള രോഗങ്ങൾക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ് ഫ്രീറാഡിക്കൽസ്.
കൂടാതെ, ജിൻഞ്ചറോൾ അണുബാധ തടയുന്നു. ശ്വാസകോശത്തിന്റെ അണുബാധയും സാധാരണ ചുമയും കഫവും ഭേദമാകാനും ഇഞ്ചി വളരെ നല്ലതാണെന്ന് അറിയാമല്ലോ.
3. വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയ ‘അലിസിൻ’ എന്ന ഘടകം ജലദോഷവും കഫവും ശ്വാസകോശ അണുബാധയും തടയാൻ സഹായിക്കുന്നു എന്ന പഠനങ്ങൾ പറയുന്നു.
4. ഗ്രീൻ ടീ
ഗ്രീൻ ടീയിലുള്ള ഫ്ലെവനോയിഡ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും ജലദോഷപ്പനിക്ക് ആശ്വാസം കണ്ടെത്താനും നല്ലതാണ്.
5. ഓറഞ്ച്
വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. വിറ്റാമിൻ സി ഒരു ആന്റി ഓക്സന്റാണ് ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ പെട്ടെന്ന് സുഖപ്പെടുത്താൻ സഹായിക്കുന്നു.
6. ബദാം
രോഗപ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ ഇ ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഒരു പിടി ബാദം ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.
7. തൈര്
ദഹനം നന്നാക്കാൻ മാത്രമല്ല, അണുബാധയിൽനിന്ന് പ്രതിരോധവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളാണ്. തൈരിന്റെ ഉപയോഗം ശരീരത്തിൽ ഇന്റർഫെറോൺസിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. കാൻസർ കോശങ്ങളെയും രോഗാണുക്കളെയും തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് ഇന്റർഫെറോൺ.
8. ഇലക്കറികൾ
അണുബാധ പ്രതിരോധിക്കാൻ ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഇവയുടെ ഉത്പാദനത്തിന് ഫോളിക് ആസിഡ് ആത്യാവശ്യമാണ്. ഇലക്കറികൾ ഫോളിക് ആസിഡിന്റെ മുഖ്യ സ്രോതസ്സാണ്.
9. ഫ്ലാക്സ് സീഡ്
ഫാറ്റി ആസിഡുകളും ഫൈറ്റോ ഈസ്ട്രോജൻസും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അണുബാധയെയും കാൻസറിനെയും തടയാൻ ഫ്ലാക്സ് സീഡ് അത്യുത്തമമാണ്.
10. ബീറ്റ കരോട്ടിൻ ഫുഡ്സ്
മഞ്ഞ, ഒാറഞ്ച് നിറത്തിലുള്ള പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ ബീറ്റാ കരോട്ടിൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. സാലഡുകളിലൂടെയും സൂപ്പിലൂടെയും കറിയിലൂടെയുമെല്ലാം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
Read also: മുടികൊഴിച്ചിൽ തടയാം കാരണങ്ങൾ അറിഞ്ഞു തന്നെ
ക്ഷീണം മാറ്റാൻ ഇനി ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കിയാലോ
നല്ല ജീരകത്തിന്റെ ഗുണങ്ങൾ അറിയാം
തടി കുറയ്ക്കാൻ പല വഴികൾ തേടുന്നവരാണോ? ഇതൊന്ന് പരീക്ഷിക്കു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക