മാനന്തവാടി: പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ് മലയോരമേഖയിലെ കർഷകജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. വന്യമൃഗശല്ല്യം പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പടമല സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടത്തിയ അജീഷിന്റെ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ബിഷപ് മാർ ജോസ് പൊരുന്നേടം. കൃഷിചെയ്ത് ജീവിക്കാൻ മാത്രമല്ല ഉൾഭയമില്ലാതെ വീടിന് മുറ്റത്തേക്ക് പോലുമിറങ്ങാനാവാത്ത വസ്ഥയാണ് മലയോരത്തെന്നും ഭരണകൂടനിഷ്ക്രിയത്വത്തിന്റെ രക്തസാക്ഷി കൂടിയാണ് അജീഷെന്നും ബിഷപ് പറഞ്ഞു.
മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്‍കി പരിഹരിക്കാനാകില്ലെന്ന് ബിഷപ്പ് പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഈ വിഷയം നിയമസഭയിലും ലോക്സഭയിലും ഉന്നയിക്കണമെന്നും ബിഷപ്പ് നിർദേശിച്ചു.
അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പടമല സ്വദേശി അജീഷിന്റെ സംസ്കാര ചടങ്ങുകള്‍ വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ പടമല സെൻറ് ഫിലോമിനാസ് പള്ളിയില്‍ നടന്നു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി
















