തിരുവനന്തപുരം: തിരുവനന്തപുരം
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമ്മിക്കുന്ന 28 റോഡുകളിൽ 25 എണ്ണവും ആറ്റുകാൽ
പൊങ്കാലയ്ക്ക് മുൻപ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പഴവങ്ങാടി–പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 25 റോഡുകളും 25 ന് മുമ്പ് തുറക്കും. പറഞ്ഞതിലും 10 ദിവസം മുൻപാണ് നിർമാണം പൂർത്തിയാക്കുന്നത്. പഴവങ്ങാടി–പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണം ഞായറാഴ്ച പൂർത്തിയാകും. പകലും രാത്രിയും ആയി കഠിനാധ്വാനത്തിലൂടെ ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് റോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് നിർമാണം പരോഗമിക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തി വിലയിരുത്താൻ മിഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും 45 ദിവസത്തെ ഇടവേളകളിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഈ ടീം പരിശോധന നടത്തും.പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ ഉദ്യോഗസ്ഥർ അക്കാര്യം അറിയിക്കും.
Read more….
- രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍ .എസ്.എസ്സിൻ്റെ വക്കീൽ നോട്ടീസ്
- ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
- ‘കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ല;ആവശ്യം തള്ളണം’:കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
- വയനാട്ടിലെ വന്യജീവി പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; അജീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
- ഇന്ത്യ മുന്നണിയിൽ വീണ്ടും പ്രതിസന്ധി:പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്‌രിവാൾ
ഇതിന് പുറമേ മന്ത്രിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലും പരിശോധന നടത്തും. വാട്ടർ അതോറിട്ടിയുടെ നിർമാണം നടക്കുന്ന റോഡുകൾ എത്രയും വേഗം പഴയരൂപത്തിലാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു , ചീഫ് എൻജിനീയർ അശോക് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.