നമ്മുടെ വീടുകളിലൊക്കെ സ്വാഭാവികമായി കണ്ടു വരുന്നൊരു പാനീയമാണ് തേങ്ങാ വെള്ളം. പണ്ടൊക്കെ അമ്മ തേങ്ങ പൊട്ടിക്കുമ്പോൾ അടുത്തു ചെന്ന് നിൽക്കുമായിരുന്നു. തേങ്ങാ വെള്ളം അത്ര നിസ്സാരക്കാരനല്ല ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
തേങ്ങാവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇതുമൂലം ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ഉള്ള സാധ്യത കുറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തേങ്ങാവെള്ളത്തിന് കഴിയുമെന്ന് പറയപ്പെടുന്നു.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചാർട്ടിൽ അടക്കം ഉൾപ്പെടുത്തുന്ന ആരോഗ്യപ്രദമായ പാനിയമാണ് തേങ്ങാവെള്ളം . കൊഴുപ്പ് കുറവായത് കൊണ്ട് തന്നെ മികച്ച ദാഹശമനിയാണിത്.തേങ്ങാവെള്ളത്തിലെ ഇലക്ട്രോലൈറ്റുകൾ ശരിരത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കും
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, പിറിഡോക്സിൻ, ഫോളേറ്റ്സ് തുടങ്ങിയ പോഷകങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ തേങ്ങാവെള്ളത്തിന് ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഫ്ലൂ പോലുള്ള വൈറൽ അണുബാധകളെ ചെറുക്കാനും സഹായിക്കും.
ഗർഭിണികൾക്ക്
ഗർഭകാലത്തെ മലബന്ധം, നെഞ്ചെരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ തേങ്ങാവെള്ളം സഹായിക്കും.
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മിനറൽസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അംശം ഉള്ളതിനാൽ തേങ്ങാവെള്ളം വൃക്കരോഗമുള്ളവർക്ക് ഗുണം ചെയ്യും. ഒരു ഡൈയൂററ്റിക് ആയി തേങ്ങാവെള്ളം പ്രവർത്തിക്കുന്നതിനാൽ മൂത്രത്തിന്റെ ഒഴുക്കും ഉൽപാദനവും വർദ്ധിപ്പിക്കും.
ചർമ്മത്തിന്
മുഖത്ത് തേങ്ങാവെള്ളം പുരട്ടി രാത്രി കിടക്കുന്നത് മുഖക്കുരു പ്രശ്നങ്ങൾക്കും , യുവത്വം നിലനിർത്താനും നല്ലതാണ് . തേങ്ങാ വെള്ളത്തിൽ റിപ്പയർ പ്രോപ്പർട്ടികൾ ഉള്ളതുകൊണ്ടുതന്നെ ഇത് കൈകളിലും നഖങ്ങളിലും വരെ ഉപയോഗിക്കാം.
കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി
വൈകിട്ട് ചായയും കുടിക്കാം വയറിലെ കൊഴുപ്പും കളയാം: ഈ കിടിലം ടിപ്പ് അറിഞ്ഞിരിക്കു
snacks നാല് മണിക്ക് ചായക്കൊപ്പം അവൽ ലഡ്ഡു തയാറാക്കാം
എവിടെ ചെന്നിരുന്നാലും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? കാരണമിതാണ്