കൊല്‍ക്കത്ത: ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ മിഥുന് ചക്രവര്‍ത്തി ആശുപത്രിയില്‍.നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചികിത്സയിലാണ് താരം.
മിഥുൻ ചക്രവർത്തിക്ക് അടുത്തിടെ പത്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു.”പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാൻ ആരോടും എനിക്കായി ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാതെ തന്നെ എന്തൊക്കെയോ കിട്ടുന്ന അനുഭൂതിയാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്.
ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. അതൊരു വല്ലാത്ത വികാരമാണ്. ” എന്നാണ് പുരസ്കാരം പ്രഖ്യാപനത്തിനു ശേഷം മിഥുന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന് ഒടുവില്‍ അഭിനയിച്ചത്. സുമന് ഘോഷായിരുന്നു സംവിധാനം.
Read more…..
. ഫെബ്രുവരി കവര്‍ന്ന മലയാളത്തിന്റെ ‘സൂര്യ കിരീടം’
. മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
. കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല ‘ഭ്രമയുഗം’: വെളിപ്പെടുത്തലുമായി സംവിധായകന്
. ‘ദി സീക്രട്ട്’; എസ്.എൻ സ്വാമി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു
ഇന്ത്യന്‍ ജാക്സണ് എന്നറിയപ്പെട്ടിരുന്ന മിഥുന് ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത് അദ്ദേഹത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകളാണ്.
വെള്ളിത്തിരയിലെ തന്റെ ഫാസ്റ്റ് സ്റ്റെപ്പുകളിലൂടെ ഒരു തലമുറയെ ഇളക്കി മറിച്ച മിഥുന് ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ ഡിസ്കോ ഡാന്‍സിനെ ഏറെ ജനപ്രിയമാക്കിയത്. എണ്‍പതുകളില്‍ ബോളിവുഡിന്റെ ഹരമായിരുന്നു മിഥുന്.