കെപിസിസി സമരാഗ്നി ജാഥയ്ക്ക് ഇന്ന് തുടക്കം

കാസർകോട്:  കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്നു കാസർകോട്ടു തുടക്കമാകും. വൈകിട്ടു 3ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ പങ്കെടുക്കും. 

     നാളെ രാവിലെ 10ന് നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ചാസദസ്സിൽ, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കൾ സംവദിക്കും. ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാർത്താ സമ്മേളനം. സമരാഗ്നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ നടക്കും. സമരാഗ്നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.

Read also: ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കെ​തി​രെ സോ​ളി​ഡാ​രി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന റാ​ലി 11ന്

Read also: അഡ്വ. ആ​ളൂ​രി​ന്റെ മു​ൻ​കൂ​ർ​ ​ജാ​​മ്യാ​​പേ​​ക്ഷ നി​​ല​​നി​​ൽ​​ക്കി​​ല്ല; ഹൈകോടതി

Read also: മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ രണ്ട് വയസുകാരൻ മരിച്ചു

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ