പിന്നാക്കവിഭാഗക്കാരൻ ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :രാഹുല്‍ ഗാന്ധി

ജാർസുഗുഡ: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗത്തിൽ ജനിച്ച ആളല്ലെന്നും ഒബിസി ആണെന്ന് സ്വയം വിശേഷിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഒഡിഷയിലെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

”താന്‍ ഒബിസി വിഭാഗത്തില്‍ പെട്ട ആളാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഗുജറാത്തിലെ തേലി സമുദായത്തിലാണ് മോദി ജനിച്ചത്. അതു പൊതുവിഭാഗത്തില്‍ പെട്ട സമുദായമായിരുന്നു. 2000ല്‍ ബി.ജെ.പിയാണ് ആ സമുദായത്തെ ഒബിസി പട്ടികയില്‍ പെടുത്തിയത്. ജന്‍മം കൊണ്ട് പ്രധാനമന്ത്രി ഒബിസിക്കാരനല്ല” രാഹുല്‍ പറഞ്ഞു. ഒബിസി സമുദായത്തില്‍ പെട്ടവരോട് മോദി ഹസ്തദാനം ചെയ്യാറില്ലെന്നും കോടീശ്വരന്‍മാരെ കെട്ടിപ്പിടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

​​​​​​Read more….

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ