കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (സി.പി.സി.എൽ) ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 73 ഒഴിവുകളുണ്ട്.
തസ്തികകൾ
- ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്-ട്രെയിനി-പ്രൊഡക്ഷൻ, ഒഴിവുകൾ 9, മെക്കാനിക്കൽ 5, ഇലക്ട്രിക്കൽ 5, ഇൻസ്ട്രുമെന്റേഷൻ 2.
- ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് -ട്രെയിനി 3, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ട്രെയിനി 2.
- ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് -പ്രൊഡക്ഷൻ 23, മെക്കാനിക്കൽ 7, ഇലക്ട്രിക്കൽ 5, ഇൻസ്ട്രുമെന്റേഷൻ 3, പി ആൻഡ് യു മെക്കാനിക്കൽ 2, പി ആൻഡ് യു ഇലക്ട്രിക്കൽ 2; ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (എഫ് ആൻഡ് എസ്) 5.
ഒഴിവുകളിൽ എസ്.സി/എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്. ട്രെയിനികൾക്ക് പരിശീലനകാലം പ്രതിമാസം 44,000 രൂപ സ്റ്റൈപൻഡ് അനുവദിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 25,000-1,05000 രൂപ ശമ്പളനിരക്കിൽ നിയമിക്കുന്നതാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cpcl.comൽ ഡൗൺലോഡ് ചെയ്യാം.
അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സെലക്ഷനായുള്ള ഓൺലൈൻ ടെസ്റ്റ് മാർച്ച് 10ന് ചെന്നൈയിൽ നടത്തും. അഡ്മിറ്റ് കാർഡ് മാർച്ച് നാലിന് ഡൗൺലോഡ് ചെയ്യാം. ട്രെയിനി ഒഴികെയുള്ള തസ്തികകൾക്ക് 1-3 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഫിസിക്കൽ ടെസ്റ്റും കായികക്ഷമതാ പരീക്ഷയും ഉണ്ടാകും.
READ ALSO Rural management റൂറൽ മാനേജ്മെന്റ് കോഴ്സുകൾക്ക് എൻഐആർഡിയിൽ ഒഴിവ്