തമിഴ് സൂപ്പർതാരം ധനുഷ് പ്രധാന വേഷത്തിലെത്തിയ ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസിന്. ചിത്രം ഫെബ്രുവരി ഒൻപത് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക.
അരുണ്‍ മതേശ്വരനാണ് സംവിധാനം. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
ദിലീപ് സുബ്ബരായനാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് നഗൂരൻ. കലാസംവിധാനം ടി. രാമലിംഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് സഹനിർമാതാക്കൾ.
















