ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു പാര്‍ട്ടിയെ വീണ്ടും ബി.ജെ.പി കുടക്കീഴില്‍ കൊണ്ടുവരാന്‍ കാരണക്കാരന്‍ ആരെന്നറിയണ്ടേ?
രാജ്യസഭാ ഉപാധ്യക്ഷന്‍ ഹര്‍വിനാഷ് ആണ് ആ താരം. 2022 ജൂലായില്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയോടും കോണ്‍ഗ്രസിനോടുമൊപ്പം ചേര്‍ന്ന് പുതിയ ഗവണ്‍മെന്റ് ഉണ്ടാക്കിയപ്പോഴും നിതീഷിന്റെ പാര്‍ട്ടിക്കാരനായ ഹര്‍വിനാഷ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നില്ല. ബി.ജെ.പിയുമായി ഒരു പാലമിട്ടിരുന്ന ഹര്‍വിനാഷ് അതില്‍ തുടര്‍ന്നുകൊണ്ടു തന്നെ തന്റെ നേതാവിനെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലിച്ചുകൊണ്ടിരുന്നു. ഉന്നത ബി.ജെ.പി നേതാക്കളുമായി പല വട്ടം സംസാരിച്ച ഹര്‍വിനാഷ് നിതീഷ് കുമാറിനെ മയപ്പെടുത്താനുള്ള ശ്രമവും തുടര്‍ന്നു. ആ ശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ബീഹാറില്‍ നിതീഷ് കുമാറിനെക്കൂടി കിട്ടിയതോടെ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന പ്രതീക്ഷ എന്‍.ഡി.എ മുന്നണിക്ക് വര്‍ധിച്ചിരിക്കുകയാണ്.
ആരാണ് ഹര്‍വിനാഷ് നാരായണ്‍ സിംഗ്?
മാധ്യമപ്രവര്‍ത്തകനായിരുന്ന ഹര്‍വിനാഷ് പിന്നീടാണ് രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയത്. 67 കാരനായ ഹര്‍വിനാഷ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്ത ബിരുദമെടുത്ത ശേഷം വിവിധ മാധ്യമങ്ങളില്‍ പണിയെടുത്തു.
വിവിധ മാധ്യമങ്ങളില്‍ പണിയെടുത്തു. ടൈംസ് ഓഫ് ഇന്ത്യയിലാണ് മുഖ്യമായും പ്രവര്‍ത്തിച്ചത്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ അഡിഷണല്‍ മാധ്യമോപദേഷ്ടാവായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പ്രഭാത് ഖബര്‍ എന്ന ഹിന്ദി പത്രത്തില്‍ ചേര്‍ന്ന് അതിനെ വലിയ സര്‍ക്കുലേഷനുള്ള പത്രമാക്കി മാറ്റി. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണം ഉള്‍പ്പെടെയുള്ള നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നത് ഹര്‍വിനാഷ് ആണ്. തുടര്‍ന്ന് നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായി മാറിയ അദ്ദേഹം 2014ല്‍ ജനതാ ദള്‍ യുവില്‍ ചേര്‍ന്നു. 2018 ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. 2020ല്‍ വീണ്ടും ആ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.