എൻസിഇആർടി പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയെന്നും ഭാരതമെന്നും ഉപയോഗിക്കുന്നതിൽ വ്യത്യാസമില്ലെന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു.
‘‘ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ ‘ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കും’ എന്നാണു വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ഔദ്യോഗിക പേരായി രണ്ടും മാറിമാറി ഉപയോഗിക്കാമെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഈ തത്വം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന എൻസിഇആർടി രണ്ടിലും വ്യത്യാസം കാണുന്നില്ല’’–കത്തിൽ പറയുന്നു.