കോഴിക്കോട്: ഡബിൾ എൻജിൻ സർക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നതെങ്കിലും മോദി, അദാനി, ആർ.എസ്.എസ് ത്രിബ്ൾ എൻജിൻ സർക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്ന് തെലങ്കാന പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക. മോദി, അദാനി, ആർ.എസ്.എസ് കൂട്ടുകെട്ട് ജനത്തെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അനസൂയ സീതക്ക ചൂണ്ടിക്കാട്ടി.

കോഴിക്കോട്ട് മുസ്‍ലിം യൂത്ത് ലീഗ് മഹാറാലിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. സാധാണക്കാരുടെ വരുമാനം ഇടിയുമ്പോൾ അദാനിയുടെ വരുമാനം കുതിച്ചുയരുന്നു. ഭരണത്തെക്കാൾ മോദി ബിസിനസ് കാര്യങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
READ ALSO….അയോധ്യ കേസിൽ വിധി പറഞ്ഞ ജഡ്ജി അശോക് ഭൂഷൺ പ്രാണപ്രതിഷ്ഠക്ക്
തെലങ്കാനയിൽ ആദിവാസി ഗോത്ര വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന സീതക്ക ആദ്യമായാണ് കേരളത്തിലെത്തുന്നത്. നമസ്കാരം കേരള എന്ന് പറഞ്ഞായിരുന്നു അവർ പ്രസംഗം ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















