കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് കോടതിയെ സമീപിച്ചത്.
ദുരന്തത്തെ സംബന്ധിച്ച് പൊലീസ് നല്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.
സംഘാടനത്തിലെ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് തൃക്കാക്കര പൊലീസ് നല്കിയ റിപ്പോര്‍ട്ടിലെന്നാണ് സൂചന.
സംഗീത പരിപാടിയില്‍ ഓഡിറ്റോറിയത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാത്തതിലധികം ആളുകളെ പ്രവേശിക്കാന്‍ അനുവദിച്ചു. ദുരന്തത്തിൽ കോളജ് പ്രിൻസിപ്പലും അധ്യാപകരും അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ജില്ലാ കലക്ടറും നടത്തിയ അന്വേഷ റിപ്പോര്‍ട്ടും കോടതിക്ക് ഇന്ന് കൈമാറിയേക്കും.
ഈ വാർത്ത കൂടി വായിക്കു: ഡോ. വന്ദന കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍