ഗുരുവായൂർ: ഇന്ന് ഗുരുവായൂരിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹം താരസംഗമ വേദിയാകും. പ്രധാനമന്ത്രി മോദിയടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങൾ ചൊവ്വാഴ്ച രാത്രി തന്നെ കുടുംബ സമേതം ഗുരുവായൂരിലെത്തി. മറ്റ് താരങ്ങൾ ഇന്നെത്തും. ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരുടെ നിരയും വിവാഹത്തിനെത്തും.
Read also: പ്രധാനമന്ത്രി സാക്ഷി; ഭാഗ്യാ സുരേഷ് വിവാഹിതയായി
രാവിലെ 8.45ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണ് വിവാഹം. മേൽപാലത്തിന് സമീപമുള്ള ഗോകുലം പാർക്കിലാണ് വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു