മലയാള സിനിമയിലെ യുവ താരനിരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പങ്കെടുക്കുന്ന അഭിമുഖങ്ങളെല്ലാം ഷൈനിന്റെ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് തന്നെ വളരെ വേഗത്തിൽ വൈറൽ ആയി മാറാറുണ്ട്. ആരുടെ മുഖത്ത് നോക്കിയും തന്റെ അഭിപ്രായം പറയുന്ന കാര്യത്തിൽ ഷൈൻ ഒരിക്കലും പിന്നോട്ട് പോകാറില്ല. അതുതന്നെയാണ് ഷൈനിനെ മറ്റുള്ള താരങ്ങളിൽ നിന്നും എന്നും വ്യത്യസ്തനാക്കുന്നതും. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സമൂഹത്തിൽ താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും ഷൈൻ തുറന്നു സംസാരിക്കുകയാണ്. കടന്നുവന്ന വഴികളെ കുറിച്ചുള്ള ഷൈനിന്റെ ഈ തുറന്നു പറച്ചിൽ വളരെ വേഗത്തിൽ ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.
Read also: കാമുകനെ പരിചയപ്പെടുത്തി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്, ആശംസകളുമായി ആരാധകര്
“വീണിടത്ത് നിന്ന് എഴുന്നേറ്റ് നടക്കുക എന്നുള്ളത് ചെറിയ പ്രായത്തിൽ തന്നെ എല്ലാവരും പഠിക്കുന്നത് അല്ലേ. അതുതന്നെയാണ് എല്ലാരുടെയും ജീവിതത്തിലും സംഭവിക്കുന്നത്. പുതിയൊരു ബന്ധത്തിലേക്ക് പോകുമ്പോഴും പേടി എനിക്ക് എന്നെ തന്നെയാണ് കാരണം ഇതിന്റെയൊക്കെ പ്രശ്നക്കാരൻ ഞാൻ തന്നെയാണ്. രണ്ട് കൈയും പൂട്ടി മുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത് എന്ന് പറയുമെങ്കിലും അവരെ ഒച്ച ഉണ്ടാക്കുമ്പോൾ നമ്മൾ മിണ്ടാതിരിക്കണം അത് ഞാൻ ചെയ്തില്ലല്ലോ. അപ്പോൾ പ്രശ്നം എന്റേത് തന്നെയല്ലേ. ശരിക്കും കല്യാണം കഴിച്ചു ഒരു റിലേഷൻഷിപ്പിൽ ആയിരിക്കാൻ താല്പര്യമുള്ള ആളല്ല ഞാൻ. പക്ഷേ അതൊക്കെ സംഭവിച്ചു പോകുന്നതാണ്.
എന്നെ സംബന്ധിച്ച് സ്നേഹം എന്നുള്ളത് എല്ലാവരോടും ഒരുപോലെ എന്നുള്ളതാണ്. സ്നേഹവും പ്രണയവും രണ്ടാണ്. സ്നേഹം ഒന്നും ആഗ്രഹിക്കാത്തതാണ് പക്ഷേ പ്രണയം സ്വന്തമാക്കി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നതാണ്. എന്റെ പ്രണയവും വിവാഹവും ഒക്കെ സംഭവിച്ചു പോകുന്നതാണ്. അല്ലാതെ ഞാൻ കാത്തിരുന്ന കല്യാണം കഴിക്കണമെന്ന് കരുതിയിരിക്കുന്ന ആളൊന്നുമല്ല. നമ്മൾ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും ഒറ്റയ്ക്കാണ്. ഷിപ്പിലേക്ക് ഒക്കെ നമ്മൾ ആയി പോകുന്നതാണ്. അത് ആഗ്രഹം കൊണ്ട് ഉണ്ടാകുന്നതാണ്. ദൈവങ്ങൾ ഒന്നും കഴിച്ചിട്ടില്ല കല്യാണം കഴിച്ചിരുന്നെങ്കിൽ അവർ ദൈവങ്ങൾ ആവില്ലല്ലോ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു