മുംബൈ: ഏകദിന പരമ്പരയിൽ ആസ്ട്രേലിയയോട് ഏകപക്ഷീയമായി കീഴടങ്ങിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് ഇന്ന് അഭിമാനപോരാട്ടം. 1-1ന് സമനിലയിൽ നിൽക്കുന്ന ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഡി.വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ കളിയിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ആതിഥേയർ രണ്ടാമത്തെതിൽ ആറ് വിക്കറ്റിന് തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രമാണ്. ഇന്ത്യ ഇതുവരെ നാട്ടിൽ ഓസീസിനെതിരെ ട്വന്റി20 പരമ്പര നേടിയിട്ടില്ല. ആസ്ട്രേലിയക്കെതിരായ ഏക പരമ്പര ജയം 2015-16ൽ കംഗാരുക്കളുടെ മണ്ണിലായിരുന്നു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരു ഫോർമാറ്റിലും അർധശതകംപോലും സ്കോർ ചെയ്യാൻ നായികക്കായിട്ടില്ല. മലയാളി ഓൾ റൗണ്ടർ മിന്നു മണി സംഘത്തി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















