2022-2023 തെരഞ്ഞെടുപ്പ് കമ്മീഷന്റെ [ഇ സി ഐ] റിപ്പോർട്ട് അനുസരിച്ചു ഇലക്ട്രൽ ട്രസ്റ്റിന്റെ 70 ശതമാനമാണ് ബി ജെ പി കൈക്കലാക്കിയിരിക്കുന്നത്. 5 ഇലക്ട്രൽ ട്രസ്റ്റുകൾ സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ നിന്നാണ് ഈ കണക്കുകൾ കണ്ടെത്തിയത്. മൊത്തം തുകയായ 360.46 കോടി രൂപയിൽ നിന്നും 259.25 കോടി രൂപ ബി ജെ പിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ആണെന്ന് റിപ്പോർട്ടുകൾ സ്ഥിതികരിക്കുന്നു. ഏകദേശം 87 കോടി രൂപയാണ് മേഘ ഇൻഫ്രാസ്ട്രക്ച്ചറിൽ നിന്നും ലഭ്യമായിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 50.25 കോടിയും ആർസലർ മിത്തൽ നിപ്പോൺ സ്റ്റീലും 50 കോടിയും നൽകിയതായി ഇ സി ഐ കണക്കുകൾ തെളിയിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൂടി ലഭിച്ച തുകയുടെ 70 ശതമാനമാണിത്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതിക്കാണ് (മുന്‍പ് തെലങ്കാന രാഷ്ട്ര സമിതി) രണ്ടാമത്തെ ഏറ്റവും കൂടിയ തുക സംഭാവനയായി ലഭിച്ചിരിക്കുന്നത്. 40 കോടി രൂപയാണ് ബി.ആര്‍.എസിന് സംഭാവനയായി ലഭിച്ചിരിക്കുന്നത്. ആകെ സംഭാവനയുടെ 8.21 ശതമാനമാണ് ബി ജെ പി യുടെ അക്കൗണ്ടിലേക്ക് പോയത്
2013 ലാണ് യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്-II ഇലക്ടറൽ ട്രസ്റ്റുകൾ അവതരിപ്പിക്കുന്നത്. യോഗ്യതപ്പെട്ട കോർപ്പറേഷനുകളും, വ്യക്തികളും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോട് കൂടിയാണ് ഇലക്ട്രൽ ട്രസ്റ് എന്നാശയം അവതരിപ്പിച്ചത്.
എല്ലാ വർഷവും നൽകുന്ന സംഭാവനകളെ പറ്റിയുള്ള കൃത്യമായ വാർഷിക റിപ്പോർട്ട് ഇ സി ഐ ക്കു സമർപ്പിക്കേണ്ടതുണ്ട് . നിയമമനുസരിച്ചു സംഭാവനയുടെ 95 ശതമാനം ഇലക്ട്രൽ ട്രസ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യേണ്ടതുണ്ട്. 2022-23 ൽ ലഭിച്ച തുകയുടെ 99.99 ശതമാനവും ട്രസ്റ്റിൽ നിന്നും രാഷ്ട്രീയ പാർട്ടികളിലേക്ക് പോയിട്ടുണ്ട്.
2022-23 ൽ ആകെയുള്ള 18 ഇലക്ട്രൽ ട്രസ്റ്റുകളിൽ 13 എണ്ണം സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സിൽ രെജിസ്റ്റർ ചെയ്തിരുന്നു. ഇവരുടെ വാർഷിക റിപ്പോർട്ടുകൾ അനുസരിച്ചു ആകെ 5 ട്രസ്റ്റുകൾക്ക് മാത്രമേ കോപ്പറേറ്റുകളിൽ നിന്നും പണം ലഭിച്ചിട്ടുള്ളൂ
366 കോടി രൂപയാണ് 5 ട്രസ്റ്റുകൾക്ക് ആകെ ലഭിച്ച തുക. തുകയുടെ വരവ് കണക്കാക്കുന്നത് 39 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമാണ്. ഇതിൽ 90 ശതമാനവും ലഭിച്ചിരിക്കുന്നത് 10 ബിസിനസ്സ് സ്ഥാപങ്ങളിൽ നിന്നുമാണ് എന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് [എ ഡി ആർ] പഠനങ്ങൾ സൂചിപ്പിക്കുന്നു
സംഭാവനകളിൽ, പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിന് മാത്രം ലഭിച്ചത് 360.46 കോടി രൂപയാണ്. ഇതിൽ 332.26 നൽകിയത് ഇന്ത്യയിലെ ഉന്നതതല കോർപ്പറേറ്റുകളാണ് കൊടുത്തത്.
കണക്കുകൾ അനുസരിച്ചു സമാജ് ഇലക്ടറൽ ട്രസ്റ്റിന് 2 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ.പരിബാർട്ടൻ ഇലക്ടറൽ ട്രസ്റ്റിന് 75.50 ലക്ഷം രൂപയും ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിന് ര 50 ലക്ഷം രൂപയുമാണ് കമ്പനികൾ നൽകിയിരിക്കുന്നത് 2022 -23 ഇൽ 11 ഇലക്ട്രൽ ട്രസ്റ്റുകളിൽ നിന്ന് മാത്രമാണ് ഫണ്ടിങ് വന്നിട്ടുള്ളത്. ഇതിൽ എട്ട് ഉന്നതതല ബിസ്സിനസ്സ് വ്യക്തികളിൽ നിന്നും പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിന് 2.70 കോടി രൂപ സംഭാവന ലഭിച്ചു , മൂന്ന് വ്യക്തികൾ ഐൻസിഗാർട്ടിഗ് ഇലക്ടറൽ ട്രസ്റ്റിന് 8 ലക്ഷം രൂപ സംഭാവന നൽകി എന്ന്” എഡിആർ റിപ്പോർട്ട് വിശദീകരിക്കുന്നു
ഭൂരിഭാഗം തുകയും ബി ജെ പി യുടെ ഫണ്ടിങ്ങിലേക്ക്
പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് ഭൂരിഭാഗവും നൽകിയത് ബിജെപിയിലേക്കാണ് (256.25 കോടി രൂപ). ബാക്കിയുള്ള സംഭാവനകൾ ഭാരത് രാഷ്ട്ര സമിതി (90 കോടി രൂപ) , മറ്റ് രാഷ്ട്രീയ പാർട്ടികൾ 17 കോടി രൂപ, കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയ്ക്ക് നൽകിയിട്ടുണ്ട്. സമാജ് മാത്രമായി ബി ജെ പി ക്ക് നൽകിയത് 1 .50 കോടി രൂപയാണ്. ഇവിടെ നിന്നും കോൺഗ്രസ്സിന് ലഭിച്ചതാകട്ടെ 50 ലക്ഷം മാത്രം
മുൻകാലത്ത് സത്യ ഇലക്ടറൽ ട്രസ്റ്റ് എന്നറിയപ്പെട്ടിരുന്ന പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്, രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റെല്ലാ ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്നും സംഭാവനകളുടെ ഭൂരിഭാഗം ശതമാനവും കൈപറ്റിയിട്ടിട്ടുണ്ട്. ഇതിൽ ഡിഎൽഎഫ് ഗ്രൂപ്പ്, ഭാരതി ഗ്രൂപ്പ്, യുപിഎൽ, ടോറന്റ് പവർ, ഡിസിഎം ശ്രീറാം, കാഡിയ ഗ്രൂപ്പ്, ഹാൽഡിയ എനർജി തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പടെ ഫണ്ടിങ് നടത്തുന്നുണ്ട്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സുനിൽ മിത്തൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഇത് സ്ഥാപിതമാകുന്നത്. അന്ന് ഏകദേശം 33 ഓളം കമ്പനികളുടെ പിന്തുണ ഇവർക്ക് ലഭിച്ചിരുന്നു. ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഭാരതി ഗ്രൂപ്പിനോട് അനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. പിന്നീട് ഓഫീസ് ബഹദൂർ ഷാ സഫർ മാർഗിലെ ഹൻസ് ഭവനിലേക്ക് മാറ്റി.
2018 ലെപ്രിന്റന്റിന്റെ റിപ്പോർട്ട് അനുസരിച്ചു ഭാരതി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത് പ്രൂഡന്റിന് കമ്പനിയുടെ പിന്തുണ മാത്രമല്ല, ഹീറോ മോട്ടോകോർപ്പ്, നാഷണൽ എഞ്ചിനീയറിംഗ് ഇൻഡസ്ട്രീസ്, ജിഎംഎംകോ, ജൂബിലന്റ് ഫുഡ് വർക്ക്സ്, ഓറിയന്റ് സിമന്റ്, ഡിഎൽഎഫ്, ജെകെ ടയർ തുടങ്ങി വിവിധ കമ്പനികൾ ഇതിന്റെ പണിപ്പുരയിലുണ്ട്.
ഭാരതി എയർടെൽ എക്സിക്യൂട്ടീവുകളും ട്രസ്റ്റിൽ ഡയറക്ടർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. അനുബന്ധ കമ്പനിയായ മെഹ്‌റൗളി റിയൽറ്റി ആൻഡ് കൺസൾട്ടന്റ്‌സും ഇതോടൊപ്പം ചേരുന്നുണ്ട്.
2020-21 സാമ്പത്തിക വര്‍ഷം ആകെ സംഭാവനയുടെ 82.05 ശതമാനമായിരുന്നു ബി.ജെ.പിക്ക് ഇലക്ടറല്‍ ട്രസ്റ്റ് വഴി ലഭിച്ച സംഭാവന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 130 കോടിയോളം രൂപ അധികം ലഭിച്ചെങ്കിലും ശതമാനത്തില്‍ കുറവാണ് റിപ്പോർട്ട് ചെയ്തത്
കടപ്പാട്: ദി വയർ