ഗസയിലെ വംശഹത്യയിൽ ഇസ്രായേലിനെതിരെ നിയമ നടപടിയാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു.
ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ 1948 ലെ വംശഹത്യ കൺവെൻഷൻ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് ദക്ഷിണാഫ്രിക്ക ഡിസംബർ 29 ന് സമർപ്പിച്ച ഹർജിയിലെ ഉള്ളടക്കം. ഇസ്രായേലിനെതിരെ അടിയന്തര ഉത്തരവുണ്ടാകണമെന്ന വാദമമാണ് ഐസിജെയിൽ ദക്ഷിണാഫ്രിക്ക ഉന്നയിച്ചിരിക്കുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭാവേദിയാണ് ലോക കോടതിയെന്നറിയപ്പെടുന്ന ഐസിജെ. എന്നാൽ ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഒരു ജനതയെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കുകയെന്നത് ജനതയെ ഉന്മൂലനം ചെയ്യുന്നുവെന്നതാണ്.1948ലെ വംശഹത്യ കൺവെൻഷൻ വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചുവെന്നതിൻ്റെ നേർസാക്ഷ്യമാണ് ഗസയിലെ ഇസ്രായേലിൻ്റെ വംശഹത്യയെന്ന് ഹർജിയിൽ ദക്ഷിണാഫ്രിക്ക അടിവരയിടുന്നു
ഗസയിലെ സൈനിക ഇടപ്പെടൽ ഉടൻ നിറുത്തി വയ്ക്കുവാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടുള്ള ഉത്തരവിടുന്നതിൽ ഒട്ടുമേ അമാന്ത മരുതെന്ന അപേക്ഷയാണ് ഹർജിയിലെ ഊന്നൽ. ഇക്കാര്യത്തിലൊരു താൽക്കാലിക ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കേണ്ടതിൻ്റെ ആവശ്യകതയും ദക്ഷിണാഫ്രിക്കൻ ഹർജി ഉയർത്തുന്നുണ്ട്.
പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഇനിയും ഹീനമായ രീതിയിൽ ഹനിക്കപ്പെടരുതെന്നും ഹർജി പറയുന്നു. ഹർജിയെന്ന് പരിഗണിക്കുമെന്ന് നിശ്ചയിച്ചിക്കപ്പെട്ടിട്ടില്ല.
ഹർജിക്കെതിരെയുള്ള പ്രതികരണമെന്ന നിലയിൽ ഗസ നിവാസികൾ ശത്രുക്കളല്ലെന്ന ഇസ്രായേൽ നിലപാട് ആവൃത്തിച്ചു. തങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാത്തവർക്ക് ദോഷകരമാകാതിരിക്കുന്നതിനുള്ള സർവ്വ ശ്രമങ്ങളും ഇസ്രായേലി സേന നടത്തുന്നുണ്ടെന്നും ഇസ്രായേൽ പറയുന്നു.
ദക്ഷിണാഫ്രിക്കൻ ഹർജിയെ സ്വാഗതം ചെയ്യുന്നതായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹർജി പരഗണിച്ച് പ ലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ ഇടപ്പെടണമെന്നും അധിനിവേശ ശക്തിയായ ഇസ്രയേലിനോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും വേണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രിട്ടോറിയയിലെ ഇസ്രായേൽ എംബസി അടച്ചുപൂട്ടുന്നതിനും നയതന്ത്രബന്ധം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും അനുകൂലമായി കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ നിയമനിർമ്മാതാക്കൾ വോട്ട് ചെയ്തിരുന്നു. ഇസ്രായേൽ യുദ്ധത്തിന്റെ കടുത്ത വിമർശകരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പുതിയ നീക്കമാണ് ഇസ്രായേലിനെതിരെ ലോക കോടതിയിലെ ഹർജി.
ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോ-ഓപ്പറേഷന്റെ (ഡിആർകോ) പ്രസ്താവനയനുസരിച്ച് ഇസ്രായേലിനെതിരെ ഡിസംബർ 29നാണ് ഹർജി സമർപ്പിക്കപ്പെട്ടത്.
ഹേഗിലെ ഐസിജെ ലോക പരമോന്നത കോടതിയെങ്കിലും അതിന്റെ വിധികൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. ഏറ്റവുമൊടുവിൽ 2022 മാർച്ചിൽ ലോക കോടതി റഷ്യയോട് ഉക്രെയ്നിലെ സൈനിക ഇടപ്പെടൽ ഉടൻ അവസാനിപ്പിക്കണമെന്ന ഉത്തരവിട്ടു. പക്ഷേ റഷ്യയത് അവഗണിച്ചു. ഉക്രെയ്ൻ യുദ്ധം ഇപ്പോഴും കെടുതികൾ വിതച്ചു കൊണ്ടേയിരിക്കുന്നു.