മലപ്പുറം: ക്രിസ്ത്യൻ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സമസ്ത നേതാവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ താൻ പറഞ്ഞത് മുൻപും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന തരത്തില്‍ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല. ക്രിസ്ത്യൻ മിഷനറിമാര്‍ ഇത്തരം പ്രസ്താവന നടത്തിയപ്പോളും നിലപാട് പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ പരസ്യ പ്രസ്താവന നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇങ്ങനെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന ഏത് സംസ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് മത സൗഹാര്‍ദ്ദം നിലനിര്‍ത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും. അതില്‍ തെറ്റു കാണേണ്ട. മന്ത്രി എന്ന നിലയില്‍ ഓര്‍മ്മിപ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്. ഇത് നല്ല അര്‍ത്ഥത്തോടെ സമസ്ത കാണും എന്നാണ് കരുതുന്നത്. മത സൗഹാര്‍ദ്ദത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തവരാണ് പഴയ സമസ്ത നേതാക്കള്‍. കേരളം ഇങ്ങനെ നിലനില്‍ക്കണം. ന്യൂനപക്ഷങ്ങള്‍ പരസ്പരം വൈര്യത്തോടെ സംസാരം ഉണ്ടാവാൻ പാടില്ല. ഇതാണ് ഇന്നലെ പറഞ്ഞത്. അത് ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യൻ ആഘോഷങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ വിട്ടു നില്‍ക്കണമെന്നായിരുന്നു സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ നിലപാട്. ഇദ്ദേഹത്തെ ജയിലിലടക്കണമെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ നിലപാടെടുത്തത്. മതസൗഹാര്‍ദ്ദത്തിന് എതിര് നില്ക്കുന്ന പ്രസ്താവന നേരത്തെയും ഫൈസി നടത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ന്യൂനപക്ഷ മന്ത്രി എന്ന നിലയില്‍ തൻറെ അഭിപ്രായമെന്നും അബ്ദുറഹ്മാൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
Read also : ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് ധരിപ്പിച്ച എസ്.എഫ്.ഐ നേതാവിനെ സസ്പെൻഡ് ചെയ്തു
പിന്നാലെ ഇന്ന് മന്ത്രിക്കെതിരെ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിരുന്നു. മത സൗഹാര്‍ദ്ദവും മതേതരത്വവും മന്ത്രിയില്‍ നിന്നും പഠിക്കേണ്ട ഗതികേടില്ല, മത നിയമങ്ങള്‍ പറയാൻ ഭരണ ഘടന അനുവാദം നല്‍കിയിട്ടുണ്ട്. അതനുസരിച്ചു മത ബോധനം ഇനിയും തുടരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മത പണ്ഡിതര്‍ എന്ത് പറയണം എന്ന് തീരുമാനിക്കുന്ന അധിക ചുമതലയുള്ള മന്ത്രിയാണ് അബ്ദുറഹിമാൻ എന്നായിരുന്നു എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ പരിഹാസം. മിശ്ര വിവാഹത്തെ കുറിച്ച് മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു