പ്രത്യേക ലേഖകൻ
ലോകം യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷതിമർപ്പിൽ. യേശു തിരുപ്പിറവിയെടുത്ത ബെത് ലെഹേം പട്ടണം പക്ഷേ തീർത്തും മൗനത്തിലാണ്. ശ്മശാന മൂകത. പ്രേതഭൂമിയ്ക്ക് സമാനം.
പുണ്യഭൂമിയെന്നു വിശ്വസിക്കപ്പെടുന്ന ബെത് ലഹേം പട്ടണം ക്രിസ്തുമസ് രാവിൻ്റെ സന്തോഷാരവങ്ങളിൽ പങ്കുകൊള്ളാതെ വിറങ്ങലിച്ചുനിൽക്കുന്നു. ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം കൊടുമ്പിരികൊള്ളുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ രണ്ടര ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവനെടുക്കപ്പെടുന്ന യുദ്ധം. ഒക്ടോബർ ഏഴിനു ശേഷം ഗസ്സ നഗരം പ്രേതഭൂമി. മനുഷ്യ ദുരന്തങ്ങൾ വിതയ്ക്കപ്പെട്ട ഗസയുടെ ദൈന്യതയാർന്ന അനുരണങ്ങളിലകപ്പെട്ടുപോയി ബെത് ലേ ഹേം പട്ടണം.
യേശു ഭൂജാതനായെന്ന വിശ്വസിക്കപ്പെടുന്ന ബെത് ലെഹേം പട്ടണവും ഗസയും തമ്മിലുള്ള ദൂരം വെറും 70 കിലോ മീറ്റർ. ഗസ മുനമ്പ്. പടിഞ്ഞാറൻ തീരം – കിഴക്കൻ ജറുസെലേം. ഇതാണ് യഥാർത്ഥ പലസ്തീൻ ദേശ ഘടന. ഈ ഘടന പലസ്തിനു നഷ്ടപ്പെട്ടു.
ഇസ്രായേൽ അധിനിവേശ ചരിത്രംകുറിക്കപ്പെട്ട ഭൂപ്രദേശങ്ങളായി പലസ്തീൻ – പ്രത്യേകിച്ചും 1967 നു ശേഷം ഇക്കാലമത്രയും. പടിഞ്ഞാറൻ തീരത്തിലാണ് കിഴക്കൻ ജറുസെലേം.
ബെത് ലെഹേം പട്ടണമുൾപ്പെട്ടതാണ് കിഴക്കൻ ജറുസെലേം. 1967 മുതൽ ശക്തിപ്പെട്ട അധിനിവേശത്തിൻ്റെ ബാക്കിപത്രമായി കിഴക്കൻ ജറു സെലേം -ബത് ലഹേം പട്ടണമുൾപ്പെടുന്ന പടിഞ്ഞാറൻ തീരം ഇസ്രായേലിൻ്റേതായി. 1980 ൽ ഔദ്യോഗികമായി ഇസ്രായേൽ രാഷ്ട്രത്തിൻ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു – ലോക രാഷ്ട്രങ്ങളുടെ എതിർപ്പിനെ അവഗണിച്ച്.
ഇസ്രായേൽ-ഹമാസ് യുദ്ധം ബെത്ലഹേമിൽ ക്രിസ്മസ് ആഘോഷ ആരവങ്ങളുയരുന്നതിന് വിഘാതമായി. ക്രിസ്തു തിരുപ്പിറവികൊണ്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ബത് ലഹേം ദേവാലയം പതിവുതിരക്കുകളിൽ വിട്ടുനിന്നു. ക്രിസ്തുമസ് രാവ് -ഞായറാഴ്ച – ഒരു പ്രേത നഗരത്തെപ്പോലെയായി- ബെത് ലഹേം പട്ടണം. പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കപ്പെട്ടില്ല. മാംഗർ സ്ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീ യും കണ്ടില്ല. വിദേശ വിനോദസഞ്ചാരികളെത്തിയില്ല. ആഹ്ലാദഭരിതരായ യുവാക്കൾ ബാൻ്റു വാദ്യങ്ങളുമായി യെത്തിയയില്ല. ആളും ആരവുമില്ല. ശൂന്യമായ ചത്വരത്തിൽ പലസ്തീൻ സുരക്ഷാ സേന മാത്രം!
ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയത് നഗര സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി. ബെത്ലഹേമിന്റെ വരുമാനത്തിന്റെ 70 ശതമാനവും വിനോദസഞ്ചാരത്തിൽ നിന്ന്. ക്രിസ്മസ് വേളയാണ് വിനോദ സഞ്ചാരത്തിൻ്റെ ഉച്ഛഘട്ടം.
എയർലൈനുകളേറെയും ഇസ്രായേലിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി. സഞ്ചാരികളുടെ വരവിനെയിത് ബാധിച്ചു. ബെത്ലഹേമിലെ 70ലധികം ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർബ്ബന്ധിക്കപ്പെട്ടു. ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.
പതിവുപോലെ ക്രിസ്തുമസ് ട്രീകളലങ്കരിച്ച് സന്തോഷിയ്ക്കുവാനാകുന്നില്ല. ഒട്ടും വിദൂരത്തല്ലാതെ ഗസ ജനത യുദ്ധക്കെടുതികളിലാഴ്ത്തപ്പെട്ടിരിക്കുകയാണ്. തല ചായ്ക്കാനിടമില്ലാതെ അഗതികളാക്കപ്പെട്ടവർ. അവർക്ക് ഭക്ഷണമില്ല. കുടിവെള്ളമില്ല. വെളിച്ചമില്ല. മരുന്നില്ല. സർവ്വതും നിഷേധിക്കപ്പെട്ടവർ. അവരെക്കുറിച്ചോർക്കുമ്പോൾ എങ്ങിനെ ആഘോഷിയ്ക്കുവാനാകും – മാംഗർ സ്ക്വയർ പരിസരത്തെ റസ്റ്റോറൻ്റ് ഉടമ അൽ സാലമിൻ്റെ വാക്കുകൾ. ക്രിസ്തുമസു രാവിൽ തെരുവിൽ സൂചി കുത്താനിടമില്ലാ വിധം വിനോദ സഞ്ചാരികളുടെയും വിശ്വാസികളുടെയും അണമുറിയാത്ത ഒഴുക്കാണ്. റസ്റ്റോറൻ്റുകളിൽ ഇരിയ്ക്കാനിടമില്ലാതെ പുറത്ത് തടിച്ചുകൂടി നിൽക്കുന്നവർ. ഇക്കുറി പക്ഷേ എല്ലാം ശൂന്യം. മിണ്ടാട്ടംമുട്ടിപ്പോയ തെരുവകൾ. സവിശേഷതയില്ലാത്ത വിശേഷങ്ങൾ വാർത്തകൾ കുറിയ്ക്കുവാനും ഒപ്പം ആളൊഴിഞ്ഞ തെരുവുകളുടെ ദൃശ്യം പകർത്തുവാനെത്തിയ മാധ്യമ പ്രവർത്തകരുടെ ചെറുസംഘങ്ങൾ മാത്രമാണ് ഇത്തവണത്തെ ക്രിസ്തുമസ് രാവിൽ ബെത് ലേഹേം ദേവാലയ പട്ടണത്തിൽ കാണുന്നത് – അൽ സലാം വിവരിക്കുന്നു.
ബെത് ലേഹേം ദേവാലയ പരിസരത്ത് ഒരു ബാനർ: “ബെത് ലേഹേമിലെ ക്രിസ്തുമസ് ബെൽ മുഴങ്ങുന്നത് ഗസയിലെ വെടിനിറുത്തലിന് വേണ്ടി “. കൗമാരക്കാർ സാന്തകളാകുന്ന പതിവുകാഴ്ചകൾ നന്നേ കുറവ്. പ്രത്യക്ഷപ്പെട്ടവരാകട്ടെ ആഘോഷ ഗീതങ്ങൾ ആലപിക്കുന്നില്ല. നിശബ്ദതയുടെ തടവറയിലാണവർ. കയ്യിൽ കൊടികളുണ്ട് – പലസ്തീൻ പാതക.
മുൻ വർഷ ക്രിസ്തു രാവുകളിൽ സമാധാന – സ്നേഹ സന്ദേശങ്ങളാണ് കൈമാറിയിരുന്നത്. ഇക്കുറി ഗസ ജനതയുടെ കൊടിയ ദുരിത പശ്ചാത്തലത്തിൽ പക്ഷേ വിദ്വേഷത്തിൻ്റെ, വേദനയുടെ, വ്യഥയുടെ സന്ദേശമല്ലേ രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഉയർത്താനാനാകൂ – ബത് ലഹേം നഗരമേയർ ഹന ഹനിയയുടേതാണ് വാക്കുകൾ.
ഡോ. ജോസഫ് കുട്ടികളുടെ ഡോക്ടർ. താൻസാനിയക്കാരൻ ഡോക്ടർ വിനോദ സഞ്ചാരിയായിയെത്താൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഇക്കുറി പക്ഷേ ക്രിസ്തുമസ് രാവിൽ ആഘോഷങളെവിടെയും കണ്ടില്ല. എങ്ങിനെ ആഘോഷിക്കുമല്ലേ- ഡോക്ടർ തന്നോടു തന്നെ ചോദിക്കുന്നു! ആഘോഷങ്ങൾക്ക് പകരം യുദ്ധക്കെടുതുകളിലകപ്പെട്ടവർക്കു വേണ്ടിയുള്ള പ്രാർത്ഥന.
കടപ്പാട്: അറബ് ന്യൂസ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു