Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഗസ്സ: കേൾക്കണേ.. യൂസഫ് ഖലീലിൻ്റെ വിലാപം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 21, 2023, 12:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വടക്കൻ ഗസ്സയിലെ ജബാലിയിൽ ഒരു സ്ക്കൂളുണ്ടായിരുന്നു ഷാ ദിയ സ്‌കൂൾ. പുതുതലമുറക്ക്, വിദ്യാർത്ഥി സമൂഹത്തിന്,അറിവിൻ്റെ ആദ്യാക്ഷരം പകർന്നു കൊടുക്കപ്പെടുന്നിടമല്ല ഇന്ന് ഷാദിയ സ്ക്കൂൾ. സമയാസമയങ്ങളിൽ സ്കൂളിൽ മണിമുഴങ്ങുന്നില്ല.  പകരം സ്ക്കൂൾ പരിസരങ്ങളിലെങ്ങും ഇസ്രയേലി സൈന്യം മുഴക്കുന്ന ഗസ്സക്കാരുടെ മരണമണി !റോക്കറ്റാക്രമണ മുന്നറിയിപ്പായി സൈറൺ ശബ്ദം! മൃത്യുവിൻ്റെ മുന്നറിയിപ്പ്. 2023 ഒക്ടോബർ ഏഴിന് ശേഷം ഷാദിയ സ്ക്കൂളല്ല –  ജബാലിയ അഭയാർത്ഥി ക്യാമ്പ്. ഇസ്രായേൽ സൈന്യത്തിൻ്റെ കിരാതവാഴ്ചയുടെ നിരവധി അവശേഷിപ്പുകളിലൊന്നു മാത്രമാണിന്ന് ഷാദിയ സ്ക്കൂൾ.

ഇസ്രായേലിൻ്റെ തുരാതുരാ റോക്കറ്റാക്രമണങ്ങളിൽ ഗാസക്കാരുടെ  കുടികൾ നിലംപൊത്തി. ഗസ്സ ജനത പാടേ നിരാലംബരാ ക്കപ്പെട്ടു! ആത്മരക്ഷാർത്ഥം ഒരുപറ്റം ഗസ്സക്കരെത്തിപ്പെട്ടതാകട്ടെ ജബാലിയയിൽ അഭയ കേന്ദ്രമായിമാറിയ ഷാദിയ സ്ക്കൂളിൽ. അഭയ കേന്ദ്രത്തിലെത്തിപ്പെട്ട യൂസഫ് ഖലീലിന് ലോകത്തോട്  ചിലതു വിളിച്ചുപറയാനുണ്ട്. ഒരു മുത്തച്ഛനാണ് യൂസഫ് ഖലീൽ. ആശ്രയമെന്നു കരുതപ്പെട്ട ഷാദിയ സ്ക്കൂളിൽവച്ച് തനിക്ക് നേരിടേണ്ടിവന്ന തീർത്തും ഹൃദയഭേദകമായ അനുഭവമാണ്
ഖലീലിന് പങ്കുവയ്ക്കാ നുള്ളത്.
  
ഗസ്സയിൽ അഭയ കേന്ദ്രമായി മാറിയ ഷാദിയ സ്‌കൂളിൽ യൂസഫ് ഖലീൽ ഉറങ്ങുകയായിരുന്നു. സമീപത്ത് ഖലീലിൻ്റ കൊച്ചുമക്കളടക്കമുള്ള കുടുംബവും. നിനച്ചിരിയ്ക്കാതെ അഭയകേന്ദ്രത്തിൽ ഇസ്രായേലി സൈനികർ ഇരച്ചുകയറി. അവർ തുരാതുരാ വെടിയുതിർത്തി. ഉറങ്ങികിടന്നിരുന്ന ഖലീൽ ഞെട്ടിയുണർന്നു. കൺമുന്നിൽ  കുട്ടികളുടേതുപ്പെടെ ഒമ്പതു ശവശരീരങ്ങൾ. ഇസ്രായേലി പട്ടാളക്കാരുടെ തോക്കിനിരായായവർ.

സ്കൂൾ ചുമരിൽ ചിന്തിയ ചോരപ്പാടുകൾ. യുദ്ധമുന്നണിയിൽ പ്രത്യേകിച്ചും സാധാരണ ജനങ്ങളോടു പാലിക്കേണ്ട മൗലികമായ മര്യാദകളെ ഇസ്രയേൽ അപ്പാടെ തൃണവത്കരിക്കുന്നുവെന്ന ദൈന്യതയാർന്ന നിരവധി ദൃഷ്ടാന്തളിലൊന്നു മാത്രമാണിത്.

വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഷാദിയ സ്‌കൂളിൽ ഡിസംബർ ആദ്യമാണ് കൊച്ചുമക്കളടങ്ങുന്ന കുടുംബത്തോടൊപ്പം ഖലീൽ അഭയം പ്രാപിച്ചത്. അതിതീവ്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളിലൊന്നാണ് ജബാലിയ.

ഒക്ടോബർ മുതൽ  സാധാരണ ജനങ്ങളോട് ഈ മേഖലയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ
ആവശ്യപ്പെട്ടിരുന്നു. “ഞാൻ ഉറങ്ങുകയായിരുന്നു. ചെറുപ്പക്കാർ ഉറങ്ങുകയായിരുന്നില്ല. രണ്ട് സൈനികർ  പ്രവേശിച്ചു. വെടിവച്ചു. അവർ എന്റെ മക്കളും പേരക്കുട്ടികളുമാണ്. എന്തിനാണ് അവരെ എന്റെ കൺമുന്നിൽവച്ച് വെടിവെച്ചത്” ഖലീലിൻ്റെ വാക്കുകൾ. 

സൈനീകർ ചുറ്റും വെടിവയ്ക്കാൻ തുടങ്ങി.  വെടിയൊഴ്ച നിലച്ചു. ഞാൻ  പതുക്കെ നീങ്ങുവാൻ തുടങ്ങി. എങ്ങോട്ടെന്നവരുടെ ചോദ്യം. നിങ്ങളുടെ വെടിയേറ്റ എൻ്റെ കുട്ടികളെ എനിക്ക്
കാണണം. ഇല്ല, അവരത് അനുവദിച്ചില്ല; ഖലീൽ വിവരിച്ചു. ജബാലിയയിൽ ഇസ്രായേൽ സൈന്യത്തിൻ്റെ  തെരച്ചിലിനിടെയാണ് അഭയ കേന്ദ്രത്തിൽ വച്ച് ഖലീലിൻ്റെ  ഉറ്റവരുടെ
ജീവനെടുക്കപ്പെട്ടത്.

പട്ടാളക്കാരുടെ തോക്കിനിരയാകാതെ അതിജീവിച്ചവരിൽ ചിലർ തടവിലാക്കപ്പെട്ടു. മറ്റു ചിലരാകട്ടെ സംഭവസ്ഥലത്തു നിന്നു ആത്മാരക്ഷാർത്ഥം ഓടിപ്പോയി.
ഒരാഴ്‌ചയ്ക്കുശേഷം രക്ഷപ്പെട്ടവർ തിരിച്ചെത്തി. ഉറ്റവരുടെ ജീർണാവ സ്ഥയിലായ മൃതദേഹങ്ങൾ അവിടെ തന്നെ ഛിന്നിചിതറികിട ക്കുന്ന അത്യന്തം നൊമ്പരപ്പെടുത്തുന്ന
കാഴ്ച്ചയാണ് തിരിച്ചെത്തിയവർ കണ്ടത്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ചുറ്റിലും വെടിയുണ്ടകൾ തീർത്ത കുഴികൾ. തറയിൽ ചോര പാടുകൾ!  ഇസ്രായേൽ പട്ടാളക്കാരുടെ തേർവാഴ്ചക്ക് വേദിയായ അഭയാർത്ഥി ക്യാമ്പിലെ കരളലിയിക്കുന്ന ദൃശ്യങ്ങൾ 2023 ഡിസംബർ 13 – 15 വരെ റോയിട്ടേഴ്സ് സംഘം ക്യാമറയിൽ പകർത്തി. തകർത്തുതരിപ്പണമാക്കപ്പെട്ട ക്ലാസ് മുറികൾ. ജീർണിക്കുവാൻ തുടങ്ങിയ മൃതദേഹങ്ങൾ. രക്തംപുരണ്ട കിടക്കകൾ. വെടിയുണ്ടകൾ. രക്തക്കറകൾ. എല്ലാം റോയിട്ടേഴ്സ് ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചു.

ഒക്ടോബർ ഏഴിനായിരുന്നു ഇസ്രായേലിൽ  ഹമാസിൻ്റെ ആക്രമണം. 1200 ഇസ്രായേലികൾ കൊല്ലപ്പെട്ടു. 240  ഇസ്രായേലികൾ ബന്ദികളാക്കപ്പെട്ടു. പിന്നിട്  കണ്ടത്  ഹമാസിനെതിരെയുള്ള ഇസ്രായേലിൻ്റെ യുദ്ധപ്രഖ്യാപനം. ഹമാസിനെ തുരത്തുന്നതിനായ്   ഗാസയിൽ  ഇസ്രായേലിൻ്റെ ബോംബാക്രമണങ്ങളുടെ പെരുമഴ!

ഇതും പോരാഞ്ഞിട്ട് ഇസ്രായേലി പട്ടാളം യുദ്ധമുഖത്തെത്തി സാധാരണക്കാരെ നിഷ്കരുണം വെടിവച്ചുകൊന്നു. ആയിരകണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളു മടങ്ങുന്ന
സാധാരണക്കാരുടെ ജീവനെടുക്കപ്പെടാൻ തുടങ്ങി. പൊടുന്നനെ ഗസ്സ നഗരം അക്ഷരാർത്ഥത്തിൽ പ്രേതഭൂമിയായി. രാജ്യാന്തര യുദ്ധമര്യാദാ വ്യവസ്ഥകൾ കാറ്റിൽ പറത്തി
ഇസ്രായേൽ. 

ഗസ്സ ജനതയുടെ ജീവൻ കവർന്നെടുക്കുന്നതിനായുള്ള  ഇസ്രായേലി തേർവാഴ്ച്ച! അതിനെതിരെ വ്യാപകമായ അന്താരാഷ്ട്ര വിമർശനങ്ങളുയരാതിരിയ്ക്കുന്നില്ല. അതൊന്നും പക്ഷേ ബഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള അതിതീവ്ര വലതുപക്ഷസഖ്യ സർക്കാർ മുഖവിലെക്കടുന്നതേയില്ല. ഹമാസ് നിയന്ത്രിത ഗാസയിലെ പലസ്തീൻ ആരോഗ്യ പ്രവർത്തകർ  ഏകദേശം 20000 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബോംബാക്രമണത്തിലാണേറെയും മരണങ്ങൾ. ഇസ്രായേലിൻ്റെ റോക്കറ്റുകൾ തകർത്ത് തരിപ്പണമാക്കിയ കെട്ടിടാവിശഷ്ടങ്ങൾക്കിടയിൽപ്പെട്ടുപോയ മൃതദേഹങ്ങൾക്ക് കണക്കില്ല. പുറത്തെടുക്കുവാനാകാത്തവിധം അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടവർ യുദ്ധമരണ പട്ടികയിലുൾപ്പെടാതെപോകുന്ന ഖേദകരമായവസ്ഥ! ബോംബാക്രമണത്തിൽ സാധാരണക്കാരുടെ മരണം ഒഴിവാക്കാൻ ശ്രമിക്കുന്നതായി ഇസ്രായേൽ പറയുന്നുണ്ട്. ഹമാസ് സാധാരണ ഗസ്സക്കാർക്കിടയിൽ ഒളിച്ചിരിക്കുന്നു.

സാധാരണ ജനങ്ങളെ കവചമാക്കി സ്‌കൂളുകളിലും  ആശുപത്രികളിലും ഹമാസ് പോരാളികൾ നിലയുറപ്പിച്ചിരിക്കുന്നു. ഇതുകൊണ്ടാണു ഹമാസ് പോരാളികളെ  ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിൽ സാധാരണക്കാർ കൂടി കൊല്ലപ്പെടുന്നതെന്ന വാദത്തിലാണ് ഇസ്രായേലി ഭരണകൂടം. ഹമാസ് ഇത് പക്ഷേ നിഷേധിക്കുന്നുണ്ട്.

ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതിനെ  തുടർന്ന് ഗസ്സയിൽ എണ്ണമറ്റ  സാധാരണക്കാരുടെ  ജീവനെടുക്കപ്പെട്ടു. യുദ്ധത്തിൽ സങ്കോചമേതുമില്ലാതെ കൂട്ടത്തോടെ സാധാരണക്കാരുടെ ജീവനെടക്കുപ്പെടുന്നത് തുടരുകയാണ്. ഇക്കാര്യത്തിൽ പക്ഷേ ശ്രദ്ധ പതിയുന്നതേയില്ല. ഗൗരവമേറിയ അന്വേഷണവുമില്ല.

അവലംബം: റോയിട്ടേഴ്സ്, 2023 ഡിസംബർ 19

Latest News

റെയില്‍വെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

സ്വർണക്കൊള്ള കേസ്; എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി എൻ വാസു

കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ബോചെയുടെ സ്‌നേഹവീട്

വന്ദേ ഭാരതിൽ ആർഎസ്എസ് ഗണഗീതം; ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്: ബിനോയ് വിശ്വം

പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു: അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies