2024 ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്റ്റീൽ ചോദനം (Demand) മന്ദഗതിയിലാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിനു തൊട്ടുമുമ്പ് രാജ്യം പൊതുതെരഞ്ഞെടുപ്പിൻ്റെ തിരക്കിലായിരിക്കും. ഇത് സർക്കാർ പദ്ധതികളും അടിസ്ഥാന സൗകര്യ ചെലവുകളുൾപ്പെടെ വൈകിപ്പിക്കുന്നതിന് കരാണമാകുമെന്നാണ് വിദഗ്ധരും വ്യവസായ സമൂഹവും അഭിപ്രഭായപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് സ്റ്റീൽ ഉല്പാദകരാണ് ഇന്ത്യ. ആഗോളത്തലത്തിൽ ലോഹക്കൂട്ടി (Alloy) ൻ്റെ പ്രധാന വിപണിയാണ് ഇന്ത്യ. പൊതു തെരഞ്ഞെടുപ്പുവേളയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള സർക്കാർ ചെലവ് മന്ദഗതിയിലാകുന്നതിൻ്റെ പ്രതിഫലനമെന്നോണം ആഗോള വിപണിയിൽ ലോഹകൂട്ട് ചോദനം കുറഞ്ഞേക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ സ്റ്റീൽ ചോദനം 7-10 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024 മാർച്ച് വരെയുള്ള നടപ്പു സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന 11-12 ശതമാനത്തെക്കാൾ കുറഞ്ഞ നിരക്കാണിത്. എങ്കിലും ഉരുക്കിന്റെ ആഗോളതല പ്രധാന വളർച്ചാ വിപണിയായി ഇന്ത്യ തുടരുമെന്നാണ് ഫിച്ച് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയുടെ പ്രവചനം.
നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിക്കുകയും ഓട്ടോമൊബൈൽ മേഖലയുടെ വളർച്ച ശക്തിപ്പെടുകയും. ചെയ്തതിനാൽ സ്റ്റീൽ ഉപഭോഗം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. നിർമ്മാണ മേഖലയാണ്
ഇന്ത്യയുടെ സ്റ്റീൽ വിപണിയുടെ പ്രധാന ചാലകശക്തിയായി വിലയിരുത്തപ്പെടുന്നത്.
നിർമ്മാണ മേഖല ജൂലൈ – സെപ്തംബർ വേളയിൽ 13.3 ശതമാനം വാർഷിക വളർച്ച. 2023 ജൂൺ വരെയുള്ള രേഖപ്പെടുത്തിയ നിരക്കിനെക്കാൾ 7.9 ശതമാനം കൂടുതൽ. ഇത് അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണ്.
ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ കയറ്റുമതി നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സ്റ്റീൽ ഇറക്കുമതിയിൽ ഇന്ത്യ സ്ഥായിയായ വർദ്ധനവ് രേഖപ്പെടുത്തുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. സ്റ്റീൽ ഇറക്കുമതി ലഘൂകരിയ്ക്കാൻ നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്നും സർക്കാർ.
വർദ്ധിച്ചുവരുന്ന ഇറക്കുമതിക്ക് പുറമേ കുതിച്ചുയരുന്ന അസംസ്‌കൃത വസ്തു വില രാജ്യത്തെ സ്റ്റീൽ ഉല്പാദകരെ വലയ്ക്കുന്നുണ്ട്. ഉല്പാദന ചെലവിന് അനുസൃതമായി വിലയിൽ മാറ്റം വരുത്തുമ്പോഴത് വലിയ തോതിൽ ഉപഭോഗത്തിൽ കുറവുണ്ടാക്കുന്നുവെന്നതാണ് രാജ്യത്തെ ഉല്പാദകർക്ക് വിനയാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു