യുഎസുമായുള്ള പ്രതിരോധ കരാറിന് മറുപടി നൽകുമെന്ന് ഫിൻലൻ്റിനോട് റഷ്യ. വിശാലമായ ഫിൻലൻ്റ്-റഷ്യ അതിർത്തി സമീപം യുഎസ് സൈനിക സാന്നിദ്ധ്യത്തിന്
നേറ്റോയിൽ ഈയ്യിടെ അംഗത്വം നേടിയ ഫിൻലൻ്റ് സൗകര്യമൊരുക്കികൊടുക്കുന്ന ഫിൻലൻ്റ്- യുഎസ് പ്രതിരോധക്കരാർ പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ അതിർത്തിക്ക് സമീപം
അമേരിക്കൻ സാന്നിദ്ധ്യം അനുവദിക്കപ്പെടുന്ന പുതിയ പ്രതിരോധ കരാറിനെതിരെ റഷ്യ ഫിൻലൻ്റ് അംബാസഡറെ മോസ്കോയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
റഷ്യൻ ഫെഡറേഷന്റെ സുരക്ഷയ്ക്ക് ഭീഷണിയായി അതിർത്തിയിൽ നാറ്റോ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് മോസ്കോ ഉത്തരം നൽകാതെ വിടില്ല. ഫിൻലൻ്റിന്റെയും നാറ്റോ സഖ്യകക്ഷികളുടെയും ആക്രമണോത്സുക നീക്കങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഫിൻലൻ്റ് അംബാസിഡറോട് പറഞ്ഞതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പ്രസ്താവനയിൽ പറഞ്ഞു.
2022 ന്റെ തുടക്കത്തിൽ റഷ്യ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിൻ്റെ പശ്ചാത്തലത്തിലാണ്. ഫിൻലൻറ് ഈ വർഷം യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും പുതിയ അംഗമായത്.
തിങ്കളാഴ്ച (2023 ഡിസംബർ 19) യായിരുന്നു ഫിൻലൻ്റ് – അമേരിക്ക പ്രതിരോധ കരാർ. സംഘർഷമുണ്ടായാൽ ഫിൻലൻ്റിന് സത്വര വേഗതയിൽ സൈനിക സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിൻലൻ്റ് – അമേരിക്ക പ്രതിരോധ കരാർ. ഫിൻലൻ്റ് 15 ഇടങ്ങളിൽ യുഎസ് സേനക്ക് സൗകര്യമൊരുക്കി നൽകും. യുഎസ് സൈന്യത്തിന് തടസ്സമില്ലാതെ പ്രവേശനമുറപ്പിച്ച് നാല് വ്യോമതാവളങ്ങൾ. സൈനിക തുറമുഖം. പ്രതിരോധ ഉപകരണ – വെടിക്കോപ്പു സംഭരണശാല. ഇവയൊക്കയാണ് കരാർ പട്ടിയിലുള്ളത്. കിഴക്കൻ യൂറോപ്പിലെ പല രാജ്യങ്ങളുമായും യുഎസിന് സമാനമായ കരാറുകളുണ്ട്. കരാർ തങ്ങളുടെ സുരക്ഷക്ക് വ്യക്തമായ ഭീഷണിയാണ്. ഇത് ഹെൽസിങ്കിയുമായി കടുത്ത നീരസത്തിലേക്ക് നയിക്കുമെന്ന് ക്രെംലിൻ വിശദമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു