ഇന്ന് (2023 ഡിസംബർ 18 ) ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട്. യുഎസിൽ എവിടെയും പതിക്കാൻ ശേഷിയുള്ളതാണ് മിസൈലെന്ന് ദക്ഷിണ കൊറിയയും ജപ്പാനും പറഞ്ഞു. ഡിസംബർ 17ന് (ഞായർ) രാത്രി ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. അത് 570 കിലോമീറ്റർ പറന്ന് സമുദ്രത്തിൽ പതിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണ വിക്ഷേപണം.
മിസൈലിന് 15000 കിലോമീറ്ററിലധികം (9,300 മൈൽ) സഞ്ചരിക്കാൻ ശേഷിയുണ്ട്. ജപ്പാൻ – യുഎസ് രാഷ്ട്രങ്ങളിലെവിടെയും പതിയ്ക്കാൻത്തക്ക ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ് വിക്ഷേപിക്കപ്പെട്ടതെന്നു് ജപ്പാൻ പാർലമെന്ററി പ്രതിരോധ മന്ത്രി ഷിംഗോ മിയാകേ പറഞ്ഞു.
വിക്ഷേപിക്കപ്പെട്ടത് ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈ (intercontinental ballistic missile – ICBM) ലാണെന്നാണ് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ കൗൺസിലിൻ്റെ വിശദീകരണം. അന്താരാഷ്ട്ര മുന്നറിയിപ്പുകളും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അവഗണിച്ചാണ് മിസൈൽ വിക്ഷേപണമെന്നും ദക്ഷിണ കൊറിയ പറഞ്ഞു. ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും ആണവ പ്രതിരോധം സുസജ്ജമാക്കാൻ പ്രസിഡന്റ് യൂൻ സുക് യോൾ ഉത്തരവിട്ടതായും സിയോൾ പ്രതിരോധ വിഭാഗം അറിയിച്ചു.
വടക്കൻ കൊറിയ തലസ്ഥാനം പ്യോങ്‌യാങിന് സമീപമുള്ള പ്രദേശത്തു നിന്ന് വടക്കൻ കിഴക്കൻ തീരം ലക്ഷ്യംവച്ച് തൊടുത്തുവിട്ട. മിസൈൽ 1000 കിലോമീറ്ററോളം ദൂരത്തിലെത്തിയെന്നു ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ വിക്ഷേപിക്കപ്പെട്ട ഐസിബിഎം 74 മിനിറ്റ് സഞ്ചരിച്ചെങ്കിൽ ഇപ്പോഴത്തേത് മിസൈൽ 73 മിനിറ്റോളം സഞ്ചരിച്ചു
ജപ്പാൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നത്. ഇത് പരമാവധി 6000 കിലോമീറ്ററിലധികം ഉയരത്തിലെത്തി ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖല പുറത്ത് ഹോക്കൈഡോ പടിഞ്ഞാറൻ കടലിൽ പതിക്കുകയായിരുന്നുവെന്നും ജപ്പാൻ പറയുന്നു.
അമേരിക്കൻ ഭൂപ്രദേശങ്ങളെയൊന്നാകെ ലക്ഷ്യംവച്ച് വിപുലമായ ആയുധശേഖര ശേഷിയുറപ്പിക്കുകയെന്നതാണ് ഇത്തരം ദീർഘദൂര ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണ വിക്ഷേപണത്തിലൂടെ പ്യോങ്‌യാങ് ലക്ഷ്യമിടുന്നത്. പ്യോങ്‌യാങ് അന്താരാഷ്ട്ര വിമാനത്താവള സമീപ പ്രദേശമാണ് പരീക്ഷണത്തിനായ് തെരഞ്ഞെടുക്കെപ്പെടുന്നത്.
ഇവിടെ നിന്ന് ഇതിനു മുമ്പും പരീക്ഷണാർത്ഥം ഐസിബിഎമ്മുകൾ വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മിസൈൽ അസംബ്ലി സൗകര്യമുള്ള യൂണിറ്റ് പ്രവർത്തിക്കുന്നിടമാണിതെന്ന് സംശയിക്കപ്പെടുന്നുണ്ട്.
ഉത്തര കൊറിയൻ കിങ് ജോങ് ഉൻ ഭരണകൂടം ഈയടുത്ത് കാലത്ത് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ വർദ്ധിപ്പിച്ചു. നവംബറിൽ ആദ്യ സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. വർദ്ധിച്ചുവരുന്ന ഉത്തര കൊറിയൻ ഭീഷണികളുടെ പശ്ചാത്തലത്തിൽ അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസ നടപടികൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.