ന്യൂയോർക്ക് ∙ ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി. തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പരുക്കേൽപ്പിക്കുകയും ചെയ്തു, സംഭവത്തിനു ഉത്തരവാദി എന്ന് സംശയിക്കുന്നയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
11 ഉം 12 വയസ്സുള്ള കുട്ടികളും, 44 വയസ്സുള്ള സ്ത്രീയും 30 വയസ്സുള്ള പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നും ഇവർ കുടുംബാംഗങ്ങളാണെന്നും പൊലീസ് പറഞ്ഞു.
പുലർച്ചെ 5 മണിക്ക് ഒരു യുവതിയിൽ നിന്ന് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ച് ക്വീൻസിലെ ഒരു റെസിഡൻഷ്യൽ ബ്ലോക്കിൽ എത്തിയ പൊലീസ്, ഒരാൾ ലഗേജുമായി പുറത്തേക്ക് പോകുന്നത് കണ്ടു. ഇയാൾ ഉദ്യോഗസ്ഥരെ കത്തി കൊണ്ട് കുത്തുകയും തലയിൽ അടിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരിൽ ഒരാൾ അക്രമിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു