വാഷിങ്ടൻ ഡി സി ∙ ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുഎസ് യുദ്ധ കപ്പലുകൾ ആക്രമിക്കപ്പെട്ടതായി പെന്റഗൺ. യുഎസ് യുദ്ധക്കപ്പൽ സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തതായും പെന്റഗൺ അവകാശപ്പെട്ടു.
എവിടെ നിന്നാണ് വെടിവയ്പ്പുണ്ടായതെന്നു പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞിട്ടില്ല. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കിൽ വച്ച് മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
നവംബറിൽ ചെങ്കടലിൽ വച്ച് ഇസ്രയേലുമായി ബന്ധമുള്ള ഗതാഗത കപ്പല്‍ ഹൂത്തികൾ പിടിച്ചെടുത്തിരുന്നു. തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപം വിമതർ ഇപ്പോഴും കപ്പൽ കൈവശം വച്ചിട്ടുണ്ട്. ഇസ്രയേലുമായി ബന്ധമുള്ള കപ്പലിനെ തോക്കുധാരികൾ പിടികൂടിയതിന് ശേഷം കഴിഞ്ഞയാഴ്ച മറ്റൊരു യുഎസ് യുദ്ധക്കപ്പലിന് സമീപം മിസൈലുകൾ പതിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു