ഹൂസ്റ്റൺ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) 2024 ലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ബിജു ചാലക്കൽ പ്രസിഡന്റ് സ്‌ഥാനാർത്ഥിയായി ശക്തമായ ഒരു പാനൽ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി.
ഡിസംബർ 9 നു മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരള ഹൗസിൽ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടു പാനലുകളാണ് മത്സരിക്കുന്നത്. നിലവിൽ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സ്‌പോർട്സ് കൺവീനർ കൂടിയായ ബിജു ഹൂസ്റ്റണിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്.
നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കലാ കായിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിജു, ഹൂസ്റ്റണിൽ ആദ്യമായി പ്രഫഷണൽ ക്രിക്കറ്റ് കൊണ്ടുവരുന്നതിന് നേതൃത്വം കൊടുക്കുവാൻ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറഞ്ഞു ഹൂസ്റ്റണിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന മികവുറ്റ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന പ്രമുഖരുടെ പാനലിനെയാണ് ബിജു ചാലക്കൽ അവതരിപ്പിക്കുന്നത്.
9 ഇന കർമ്മപരിപാടികൾ ഉൾപ്പെടുത്തിയ പ്രകടന പത്രികയുമായാണ് പാനൽ വോട്ട് ചോദിക്കുന്നത്. ഫാമിലി വെൽഫെയർ സ്കീം, മാഗിന്റെ സ്വപ്ന പദ്ധതിയായ മൾട്ടിപർപ്പസ് ഹാളിന്റെ നിർമാണ പ്രവർത്തനം ജനകീയ പങ്കാളിത്തത്തോടെ, മലയാളി പ്രഫഷണലുകളെ ഉൾപ്പെടുത്തി മെഡിക്കൽ ടീം സോഷ്യൽ വെൽഫെയർ കമ്മിറ്റി, ആർട്സ് സ്പോർട്സ് കമ്മിറ്റികൾ തുടങ്ങി നിരവധി പദ്ധതികളാണ് ടീം വിഭാവന ചെയ്യുന്നത്.
മാഗിന്റെ നിലവിലെ ട്രഷറർ ജോർജ് വർഗീസ് ( ജോമോൻ) ട്രസ്റ്റി ബോർഡ് മെമ്പറായി മത്സരിക്കുന്നു. ആൻസി ശാമുവേൽ (വനിതാ പ്രതിനിധി)സ്കീം, ജോൺ വർഗീസ് ( അനിൽ – സ്പോർട്സ് കോർഡിനേറ്റർ), സജി സൈമൺ, ജോസഫ് കൂനാഥൻ, ജോമോൻ വർക്കി (ജോമോൻ ഇടയാടി) ടോം വിരിപ്പൻ, സക്കി ജോസഫ്, വീട്ടിനാൽ ഇടിച്ചാണ്ടി നൈനാൻ, അലക്സ് എം. തെക്കേതിൽ, ടോമി പീറ്റർ, രാജൻ തോമസ് അങ്ങാടിയിൽ എന്നിവരടങ്ങുന്ന ശക്തമായ ടീം പാനലിനെ വിജയത്തിലെത്തിക്കുമെന്ന് ബിജു ചാലയ്ക്കൽ പറഞ്ഞു. ജനാധിപത്യരീതിയിൽ തികച്ചും മാതൃകാപരവും സൗഹാർദ്ദപൂർണമായ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു. മാഗിന് മുൻ കാലങ്ങളിലും ഇപ്പോഴും നേതൃത്വം നൽകുന്ന ജോഷ്വ ജോർജ്, പൊന്നു പിള്ള, മാർട്ടിൻ ജോൺ, റജി ജോൺ,ആൻഡ്രൂസ് ജേക്കബ്, മോൻസി കുര്യാക്കോസ്, തോമസ് വൈക്കത്തുശ്ശേരിൽ, തോമസ് എബ്രഹാം എന്നിവരടങ്ങുന്ന തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ കമ്മിറ്റി പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകി വരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു