ഡാലസ് ∙ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാലസിൽ നടന്ന വെടിവയ്പ്പിൽ നാലു പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് വൈകുന്നേരം 4.20 ഓടെയാണ് ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു വയസ്സുള്ള ആൺകുട്ടിയും 15 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടെ അഞ്ചു പേർക്ക് വെടിയേറ്റതായി കണ്ടെത്തി.
മൂന്നു മുതിർന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡാലസ് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ വച്ച് മരിച്ചു. കൗമാരക്കാരിയായ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല, പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു