ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ മിന്നും വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോഗതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ആവേശം നല്കുന്ന തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായി. നല്ല ഭരണം കാഴ്ച വെച്ചാല്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകില്ല എന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
രാഷ്ട്രീയ താപനില വളരെപ്പെട്ടെന്ന് ഉയര്‍ന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഉള്ള വേദിയാണെന്നും പ്രതിപക്ഷം പരാജയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിപക്ഷം ജനാധിപത്യത്തില്‍ അനിഷേധ്യ പങ്കുവഹിക്കുന്നു. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞെന്നും രാജ്യം വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേയ്ക്ക് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം കൊയ്തു. തെലങ്കാനയില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. മിസോറാമിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് ആണ് മുന്നില്‍. ബിജെപിക്കുള്ള പിന്തുണ ഓരോ വര്‍ഷവും കൂടുകയാണെന്നും വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നുമായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു