രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്ത് കഴിക്കുന്നു എന്നത് അന്നത്തെ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും. അത്തരത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഒന്നാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണത്തെ കൂട്ടും.
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
പലർക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാൻ സഹായിക്കുന്നു. പ്രത്യേകിച്ച്, വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ കൂടും. അതിനാൽ മലബന്ധ പ്രശ്നമുള്ളവർ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. ഉണക്ക മുന്തിരിയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ആൻറിഓക്സിഡൻറുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയതിനാൽ ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസർ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങൾ പറയുന്നു. വിറ്റാമിനുകളും മറ്റ് ആൻറിഓക്സിഡൻറുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു