ന്യൂയോർക്ക് ∙ ന്യൂജഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്) പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ന്യൂജഴ്‌സിയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും വിമെൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി മെംബേർ , റീജനൽ വിമെൻസ് ഫോം കോഓർഡിനേറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്. സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഡോ. ഷൈനി രാജു മത്സരിക്കുന്നത്.
അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക , അധ്യാപിക ,ഹെൽത്ത് കെയർ പ്രഫഷനൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂജഴ്‌സിക്കാരുടെ അഭിമാനമായ ഡോ. ഷൈനി രാജു. ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു.
മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജഴ്‌സി (മഞ്ച്) പ്രസിഡന്റ് ആയ ഡോ. ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ഷൈനിയുടെ നേതൃത്വത്തിൽ മഞ്ച് നിരവധി ചാരിറ്റി പ്രവത്തനങ്ങൾ നടത്തുകയും സംഘടയുടെ പ്രവർത്തനം വിപുലീകരിക്കാനും കഴിഞ്ഞു . ന്യൂ ജേഴ്‌സി മേഘലയിലെ കല-സാംസ്‌കാരിക വേദികളിൽ നിറ സാന്നിധ്യമായ ഡോ.ഷൈനി അവതാരിക കൂടിയാണ്. അമേരിക്കൻ ഡിയോസിസ്ന്റെ എം . എം വി , എസ് . ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഒരു സംഘാനയുടെ നിലനിൽപ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ തയാർ എടുക്കുബോൾ ഡോ.ഷൈനി പ്രവർത്തനം മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂജഴ്‌സി ഏരിയയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ ഡോ.ഷൈനി രാജുവിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു