ഇസ്രായേലും ഹമാസും തമ്മിൽ നാലു ദിവസത്തേക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരുവരും തമ്മിൽ യുദ്ധമുണ്ടാവില്ല. ഈ കാലയളവിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരമായി 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ മോചിപ്പിക്കും.
എന്താണ് കരാർ
ജയിലുകളില്‍ കഴിയുന്ന 150 പലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും. ഇതോടൊപ്പം ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായവും ഇസ്രായേല്‍ അനുവദിക്കും. എന്നാല്‍ ഈ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍ സാച്ചി ഹനെഗ്ബി പറഞ്ഞു. കക്ഷികള്‍ തമ്മിലുള്ള യഥാര്‍ത്ഥ കരാര്‍ പ്രകാരമായിരിക്കും നടപടി ആരംഭിക്കുക.എന്നാലിത് വെള്ളിയാഴ്ചയ്ക്ക് മുമ്പ് ആരംഭിക്കില്ല.
ആദ്യം മോചിപ്പിക്കുന്നത്?
ഏതൊക്കെ ബന്ദികളെ ആദ്യം മോചിപ്പിക്കും എന്ന പട്ടിക ഹമാസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ആദ്യം മോചിപ്പിക്കപ്പെടുന്ന 50 ബന്ദികളിൽ 19 വയസ്സിന് താഴെയുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. കരാര്‍ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേല്‍ തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 3 പലസ്തീനികളെ മോചിപ്പിക്കും. അതായത് ആകെ 150 ഫലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളില്‍ മൂന്ന് അമേരിക്കക്കാരും ഉള്‍പ്പെടും. ഇരുഭാഗത്തുനിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
വെടിനിർത്തൽ എപ്പോൾ തുടങ്ങും?
ഈ നാല് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. ബന്ദികളെ രാവിലെ ഏഴിനും വൈകിട്ട് നാലിനുമിടയിൽ വിട്ടയക്കും. എല്ലാ ദിവസവും 13 ബന്ദികളെ വീതം വിട്ടയക്കും.
ഈ നാല് ദിവസങ്ങളിൽ സൈനിക നടപടി ഉണ്ടാകില്ലെന്നാണ് ഹമാസിന്റെയും ഇസ്രായേൽ സൈന്യത്തിന്റെയും നിലപാട്. ഇതുകൂടാതെ മാനുഷിക വൈദ്യസഹായങ്ങളുമായി പ്രതിദിനം 200 ട്രക്കുകൾക്ക് ഗാസ മുനമ്പിലേക്ക് പോകാനാകും. എല്ലാ ദിവസവും ഇന്ധനവുമായി നാല് ട്രക്കുകളും ഗാസയിലേക്ക് പോകും.
ഹമാസിന് മുന്നില്‍ നെതന്യാഹുവിന്റെ നിബന്ധന
ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ ഏകദേശം 20 ബന്ദികളെ കൂടി ഹമാസ് മോചിപ്പിക്കുകയും വെടിനിര്‍ത്തല്‍ നീട്ടുകയും ചെയ്യും.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നില്‍ വെച്ച പുതിയ നിബന്ധന പ്രതീക്ഷ നല്‍കുന്നതാണ്.
ഒക്ടോബര്‍ 7 നാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്.ഈ ആക്രമണങ്ങളില്‍ 1400 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ നിന്ന് 240 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു.ഇവരെ ഗാസയിലാണ് താമസിപ്പിച്ചിരിക്കുന്നത്.ഹമാസ് ഇതുവരെ 4 ബന്ദികളെ മോചിപ്പിച്ചു.ഒരു ഇസ്രായേലി സൈനികനെ ഐഡിഎഫ് രക്ഷപ്പെടുത്തി.അതേസമയം ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അല്‍ ഷിഫ ആശുപത്രിക്ക് സമീപം കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
ബന്ദി കൈമാറ്റം നിരീക്ഷിക്കാന്‍ ദോഹയില്‍ ഒരു ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിച്ചേക്കും.ഗാസയിലെ ബന്ദികളെ ഹമാസ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറും.ഇതിന് ശേഷം ഇവരെ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് കൈമാറും.മോചിതരായ പലസ്തീന്‍ ബന്ദികളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുടരും. ചിലര്‍ ഗാസയിലേക്കും പോകും.
ഖത്തറിൻറെ മധ്യസ്ഥത
ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.
വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രായേൽ അനുമതി നൽകി. എന്നാൽ എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോയ 240 ഓളം ബന്ദികളിൽ 40 കുട്ടികളുൾപ്പെടെ 210 പേർ തങ്ങളുടേതാണെന്ന് ഹമാസ് അവകാശപ്പെടുന്നത്. ബന്ദികളെ മോചിപ്പിച്ച് ഇസ്രായേലിന് കൈമാറുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആരംഭിച്ചതായി ചാനൽ 12 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
“ഞങ്ങൾ യുദ്ധത്തിലാണ്, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ യുദ്ധം തുടരും,” നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ തിരിച്ചുവരവ് സുരക്ഷിതമാക്കുന്നതിനാണ് മുൻഗണനയെന്നും താൻ അതിന് പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗാസയില്‍ ബന്ദിയാക്കപ്പെട്ടവരുടെ കൈമാറ്റം വൈകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കും. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി വിമര്‍ശിച്ചു.
ഹമാസിന്റെയും ഇസ്രായേലിന്റെയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നത്. അല്‍ശിഫ ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി
അതേസമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തില്‍ വരണം. അത് വറും വാക്കുകളില്‍ ഒതുങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു