ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടി തൃഷ രംഗത്ത് എത്തിയത് വലിയ വാര്‍ത്ത പ്രധാന്യമാണ് നേടിയത്. തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞത്. പിന്നാലെ സിനിമ രംഗത്തെ പ്രമുഖര്‍ തൃഷയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
അതേസമയം, തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നാണ് മന്‍സൂര്‍ അലി ഖാന്‍ ഇപ്പോള്‍ പറയുന്നത്. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്റെ പ്രസ്താവന. തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട തമിഴ് താര സംഘടനയെയും മന്‍സൂര്‍ വിമര്‍ശിച്ചു. മാപ്പു പറയാന്‍ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് മന്‍സൂര്‍ ആരോപിച്ചു. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞു.
മാപ്പ് പറയേണ്ടുന്ന ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. നടികര്‍ സംഘത്തിന്റെ നീക്കങ്ങള്‍ ഹിമാലയന്‍ മണ്ടത്തരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എനിക്കൊപ്പമാണ്. സിനിമയിലെ ബലാത്സംഗം യഥാര്‍ത്ഥമാണോ എന്നും മന്‍സൂര്‍ ചോദിക്കുന്നു. സിനിമയില്‍ കൊലകള്‍ കാണിക്കുന്നു ആരെങ്കിലും മരിക്കുന്നുണ്ടോ എന്നും മന്‍സൂര്‍ പത്ര സമ്മേളനത്തില്‍ ചോദിച്ചു.
നേരത്തെ നടി ഖുശ്ബു സുന്ദര്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, കാര്‍ത്തിക് സുബ്ബരാജ്, ഗായിക ചിന്മയി ശ്രീപദ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടിലെ നിരവധി സെലിബ്രിറ്റികള്‍ പിന്നാലെ മന്‍സൂറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് തമിഴ് താരങ്ങളുടെ സംഘടന നടികര്‍ സംഘം മന്‍സൂര്‍ അലി ഖാനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു