
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. തെലുങ്കിലെ ഒരു പ്രമുഖ നടന്‍ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.തെലുങ്കിലും തമിഴിലും കഴിവുതെളിയിച്ച നടന്‍ സുനില്‍ ചിത്രത്തില്‍ നിര്‍ണായകവേഷത്തില്‍ ഉണ്ടാവുമെന്ന് ടര്‍ബോയുടെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു. എന്നാല്‍ എന്തായിരിക്കും താരത്തിന്റെ വേഷമെന്ന് പുറത്തുവിട്ടിട്ടില്ല. സുനില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ടര്‍ബോ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫീനിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിം?ഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത് (മമ്മൂട്ടി), മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍ (മമ്മൂട്ടി), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : വിഷ്ണു സുഗതന്‍
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















