തന്റെ പേര് മാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ് .Vincy Aloshious എന്ന പേരിൽ നിന്ന് Win c എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഇൻസ്റ്റഗ്രാമിലും താരം പേര് മാറ്റി കഴിഞ്ഞു.മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറയുന്നു. I am win c എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന പേര്.
Read also: പോക്സോ കേസിൽ യുവാവ് ജയിലിൽ കിടന്നത് മൂന്ന് മാസം: ഡിഎൻഎ ഫലം വന്നപ്പോൾ നിരപരാധിയെന്ന് തെളിഞ്ഞു
തന്നെ ‘വിൻ സി” എന്നു വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി ‘വിൻ സി” എന്നു വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നു വിൻസി പറയുന്നു.അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്നു അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് സ്‌ക്രീൻ ഷോട്ടിനൊപ്പം വിൻസി കുറിച്ചു.രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം ലഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ
















