പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ തിരഞ്ഞ സാരിയിലെ സുന്ദരി ശ്രീലക്ഷ്മി സതീഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ വൈറൽ.സാരിയിൽ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തിയിരിക്കുന്നത്.അവൾ പ്രകൃതിയും കവിതയും ഇടകലർന്ന പുഴയാണ്- സീത എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.കാടിന്റെയും പുഴയുടെയും പശ്ചാത്തലത്തിൽ സീതയുടെ വേഷത്തിലാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട്, മുടിയഴിച്ചിട്ട് കച്ച പോലെയുള്ള ബ്ലൗസ് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കാണ് ശ്രീലക്ഷ്മിക്ക്.സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായിയ ആഘോഷ് ഡി പ്രസാദാണ് ഫോട്ടോഷൂട്ടിന് പിന്നിൽ
മലയാളി മോഡലിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാൽ വർമ്മ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്.പെൺകുട്ടി ആരെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് രാംഗോപാൽ വർമ്മ വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തി.എന്നാൽ സാരിയിൽ താൻ കംഫർട്ടാണെന്നും ഗ്ലാമറസായി അഭിനയിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















